കാസര്‍ഗോഡ്: അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് ഇന്ന് തുടക്കം കുറിക്കും. രാവിലെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിക്കും. രാവിലെ 8 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ ജീവന്‍ബാബു പതാകയുയര്‍ത്തുന്നതോടെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന കൗമാര കലാകേളി ആരംഭിക്കും.
മഹാകവി പി കുഞ്ഞിരാമന് നായരുടെ പേരിലുള്ള മുഖ്യ വേദിയിലാണ് ഉദ്ഘാദന ചടങ്ങ്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, സി. രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും. 60 അധ്യാപകര്‍ ചേര്‍ന്ന് സ്വാഗത ഗാനം അവതരിപ്പിക്കും. 28 വര്‍ഷത്തിനു ശേഷമെത്തുന്ന കലോത്സവത്തെ വരവേല്‍ക്കാന്‍ കാസര്‍കോട് എല്ലാ അര്‍ത്ഥത്തിലും സജ്ജമായിട്ടുണ്ട്.
28 വേദികളിലായാണ് കലാമേള അരങ്ങേറുക. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് വിസ്മയം തീര്‍ക്കാനെത്തുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ആദ്യ ദിനത്തിലെ പ്രധാന മത്സരയിനങ്ങള്‍.
പഴയിടം മോഹനന് നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുള്ള ഭക്ഷണം ദിവസവും ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: