ശബരിമല: തൃപ്തി ദേശായി കയറിയ ശനീശ്വര ക്ഷേത്രത്തിനും മോശം കാലം. മഹാരാഷ്ട്രയിലെ സിഗ്നാപൂര് ഗ്രാമത്തിലാണ് ക്ഷേത്രം.
മൂന്ന് വര്‍ഷംമുമ്പ് സുപ്രീംകോടതി വിധിയുടെ മറവില്‍ ആചാരലംഘനം നടത്തി ശനീശ്വരക്ഷേത്രത്തില്‍ തൃപ്തി ദേശായി കയറിയിരുന്നു. തൃപ്തിയും ഭൂമാതാ ബ്രിഗേഡിലെ ഒരംഗവും കയറും മുമ്പ് സ്ത്രീകള്‍ക്കടക്കം ഒരു നിയന്ത്രണവുമില്ലായിരുന്നു. അവിടെ ഇപ്പോള്‍ പുരുഷന്മാര്ക്കടക്കം പ്രവേശനം മൂന്നടി അകലെവരെ മാത്രം.
15 അടിയോളം വീതിയും മൂന്നടി പൊക്കവുമുള്ള വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന തറയുടെ സമീപത്തുനിന്ന് ഭഗവാനെ തൊഴാനുള്ള സൗകര്യം സ്ത്രീകള്‍ക്കുണ്ടായിരുന്നു. ശനീശ്വര വിഗ്രഹത്തില്‍ പ്രധാന വഴിപാടായ എണ്ണ കൊണ്ടുള്ള അഭിഷേകം നടത്തിയിരുന്നത് പുരുഷന്മാരായിരുന്നു. ഇത് നൂറ്റാണ്ടുകളായി ഇവിടെ നിലനിന്നിരുന്ന ആചാരമാണ്. അഭിഷേകം നടത്താനുള്ള അവകാശം സ്ത്രീകള്‍ക്കുകൂടി അനുവദിക്കണം എന്നാവശ്യപ്പെട്ട് നല്കിയ ഹര്ജിയിന്മേലുള്ള അനുകൂല ഉത്തരവിന്മേലാണ് തൃപ്തിയും കൂട്ടാളിയും കടന്നുകയറി വിഗ്രഹത്തില്‍ അഭിഷേകം നടത്തിയത്. ഇതോടെ ക്ഷേത്ര ഭരണട്രസ്റ്റ് ക്ഷേത്രത്തിന് മൂന്നടി അകലത്തില്‍ ചുറ്റോടു ചുറ്റും വേലിതിരിച്ച് പുരുഷന്മാര് അടക്കമുള്ള തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇപ്പോള്‍ പൂജാരിമാര്‍ മാത്രമാണ് അഭിഷേകം നടത്തുന്നത്.
തൃപ്തി ദേശായിക്ക് പിന്നാലെ ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ പതിവായി കയറുന്നതായി മലയാളത്തിലേതടക്കമുള്ള ചില ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പുരുഷന്മാര്ക്ക് പോലും ക്ഷേത്രത്തിനടുത്തേക്ക് പോകാനാകാത്ത അവസ്ഥയാണുള്ളതെന്നും പതിറ്റാണ്ടുകളായി ശനീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന മുംബൈയില്‍ സ്ഥിര താമസമാക്കിയ മലയാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: