തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കണ്ണായ ഇടമായ കവടിയാര്‍ പാര്‍ക്കിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമ മറയ്‌ക്കുന്ന തരത്തില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡിന് അനുമതി നല്‍കി തിരുവനന്തപുരം നഗരസഭ. ബോര്‍ഡ് സ്ഥാപിക്കാനുള്ള നിര്‍മാണ് പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. പ്രതിമ മാത്രമല്ല, ട്രാഫിക് തിരക്ക് ഏറെയുള്ള കവടിയാറിലെ സിഗ്നല്‍ ലൈറ്റുകളും ഏതാണ്ടു കാണാത്ത തരത്തിലാണ് നിര്‍മാണ്. പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗവും ടെക്‌നോപാര്‍ക്ക് സിഇഒയുമായിരുന്ന ജി. വിജയരാഘവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിനെതിരേ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
സ്വാമി വിവേകാനന്ദനെ അപമാനിക്കുന്നതാണ് ഇത്തരം നിര്‍മാണമെന്ന് വിജയരാഘവന്‍. ഇത്തരം സ്ഥലങ്ങളില്‍ വലിയ ബോര്‍ഡിങ്ങുകള്‍ സ്ഥാപിച്ച് പണമുണ്ടാക്കുക എന്ന ലക്ഷ്യം അംഗീകരിക്കാന്‍ സാധിക്കില്ല. ഇതു തടയണം. ഇത്തരത്തിലാണെങ്കില്‍ നാളെ നിയമസഭ കാണാത്തതരത്തില്‍ അതിനു മുന്നിലും ഇത്തരം പരസ്യബോര്‍ഡുകള്‍ ഇടംപിടിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നിരവധി ആളുകളാണ് നിര്‍മാണത്തിനെതിരേ പ്രതിഷേധവുമായി സോഷ്യല്‍മീഡിയയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: