പാലക്കാട്: സ്ത്രീധനം വാങ്ങുന്നത് ശിക്ഷാര്‍ഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിനു മുകളില്‍ കയറി ഇരിക്കുകയാണെന്ന് നടന് ടോവിനോ തോമസ്. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സ്ത്രീധന വിരുദ്ധ ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്നും, സ്ത്രീകളെ കേവലം കച്ചവടച്ചരക്കായി കാണരുതെന്നും ചടങ്ങില്‍ നടന് ടോവിനോ തോമസ് പറഞ്ഞു. പാലക്കാട് അഹല്യ ക്യാമ്പസില്‍ വെച്ചാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീധന വിരുദ്ധ ദിനാചരണം നടന്നത്.
നെന്മാറ എംഎല്‍എ കെ.ബാബു പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. പാലക്കാട് ജില്ലാ കളക്ടര്‍, ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: