കൊച്ചി : ശബരിമലയില്‍ ജനുവരി രണ്ടിന് വീണ്ടും സന്ദര്‍ശിക്കുമെന്ന് ബിന്ദു അമ്മിണി. കഴിഞ്ഞ വര്‍ഷം ആചാരലംഘനം നടത്തിയതിന്റെ വാര്‍ഷിക വേളയില്‍ തന്നെ ദര്‍ശനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ചൊവ്വാഴ്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കൊപ്പം ശബരിമല സന്ദര്‍ശിക്കുന്നതിനായി ബിന്ദു അമ്മിണി കൊച്ചിയില്‍ എത്തിയെങ്കിലും ഭക്തരില്‍ നിന്നുള്ള പ്രതിഷേധവും പോലീസ് സംരക്ഷണം നല്‍കില്ലെന്നും അറിയിച്ചതോടെ ഇവര്‍ സന്ദര്‍ശനം നടത്തുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജനുവരി രണ്ടിന് നട്ത്തുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ളവരേയും ഉള്‍ക്കൊള്ളിക്കും. പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അതിനാല്‍ അനുകൂല നടപടികള്‍ക്കായി സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കഴിഞ്ഞ ദിവസം ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ എത്തിയ ഇവര്‍ക്കു നേരെ മുളകുപൊടി സ്പ്രേ ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരിക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: