മുംബൈ: മഹാരാഷ്ട്രയില്‍ എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 288 എംഎല്‍എമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.ഗവര്‍ണര്‍ നിയമിച്ച ബിജെപി എംഎല്‍എ കാളിദാസ് കൊലാംകറെയാണ് പ്രോടേം സ്പീക്കര്‍.
സര്‍ക്കാര്‍ രൂപീകരണത്തിനുള്ള വകുപ്പുകള്‍ സംബന്ധിച്ച് ത്രികകക്ഷി സര്‍ക്കാര്‍ തമ്മില്‍ ഒത്തുതീര്‍പ്പില്‍ ഇതുവരെ എത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെയാണ് സത്യപ്രതിജ്ഞ ചെയ്യുക.
ഡിസംബര്‍ 1ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടിത് നേരത്തെയാക്കുകയായിരുന്നു. നാളെ വൈകിട്ട് അഞ്ച് മണിക്ക് ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. കോണ്‍ഗ്രസിന്റെ ബാലാസാഹേബ് തോറാട്ടും എന്‍സിപിയുടെ ജയന്ത് പാട്ടീലും ഉപമുഖ്യമന്ത്രിമാരാകും. ഇവരും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
അതേസമയം മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. ഉദ്ധവ് താക്കറെയെ നിയമസഭാ കക്ഷി നേതാവാക്കുന്നതിനുളള പ്രമേയത്തെ എല്ലാ എംഎല്‍എമാരും അനുകൂലിച്ചതിനെ തുടര്‍ന്ന് സഖ്യനേതാക്കള്‍ക്കൊപ്പം ഗവര്‍ണറെ കണ്ട് ഉദ്ധവ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശവാദം ഉന്നയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: