ന്യൂദല്‍ഹി: ഹോളിവുഡ് താരങ്ങളായ ജേസന്‍ സ്താതം, റയന്‍ റെണോള്ഡസുമുള്പ്പെടെ വമ്പന്‍ താരങ്ങള്‍ വരെ ഏറ്റെടുത്ത ബോട്ടില്‍ ക്യാപ് കിക്ക് ചലഞ്ചുമായി കേന്ദ്ര യുവജനകാര്യ കായിക സഹമന്ത്രി കിരണ്‍ റിജിജു. ഭരണഘടനാ ദിനത്തില്‍ ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ പ്രചാരാണാര്ത്ഥമാണ് അദേഹം സാമുഹിക മാധ്യമങ്ങളില്‍ എത്തിയത്. ഭരണഘടനയുടെ കരട് സ്വീകരിച്ചതിന്റെ എഴുപതാം വാര്‍ഷിക ദിനത്തില്‍ കായിക മന്ത്രാലയം മൗലിക കര്‍ത്തവ്യങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കുമെന്നും കായിക ക്ഷമതയുള്ള ഇന്ത്യയെന്ന പ്രധാനമന്തി നരേന്ദ്രമോദിയുടെ ലക്ഷ്യം നേടാന്‍ പ്രതിജ്ഞയെടുക്കുമെന്നും പ്രഖ്യാപിച്ച് കൊണ്ടാണ് റിജിജു തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലും ഫേസ്ബുക്കിലും വീഡിയോ പോസ്റ്റ് ചെയ്തത്.
കുപ്പി മറിയാതെ റൗണ്ട് ഹൗസ് കിക്കിലൂടെ അടപ്പ് തെറിപ്പിക്കുന്ന ചലഞ്ചാണ് ബോട്ടില്‍ ക്യാപ് കിക്ക് ചലഞ്ച്. ചലഞ്ചിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കായിക മന്ത്രിക്ക് അഭിനന്ദനങ്ങളുമായെത്തിയത്. കിരണ്‍ റിജിജുവിനെപ്പോലെയൊരു കായിക മന്ത്ര ഇന്ത്യക്കുള്ളതില് അഭിമാനിക്കുന്നുവെന്നും ഇത്തരത്തിലുള്ള പ്രവര്തനങ്ങള് പോതുജനത്തിനും യുവാക്കാള്‍ക്കും ആവേശം പകരുന്നതാണെന്നും കമന്റുകള്‍ ലഭിച്ചു. മുന്‍ ദേശീയ ഗെയിംസ് താരവും അത്ലറ്റുമായ കിരണ്‍ റിജിജു ഫിറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായും ഇത്തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
ജസ്റ്റിന് ബീവറുള്പെടുന്ന നിരവധി പ്രമുഖര്‍ ബോട്ടില്‍ ക്യാപ് കിക്ക് ചലഞ്ചിന്റെ ഭാഗമായിയുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ടിക്ക്ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സാമുഹിക മാധ്യമങ്ങള്‍ വഴി സമുഹ ശ്രദ്ധനേടിയ ഈ ചലഞ്ച് ഇപ്പോള്‍ നിരവധി താരങ്ങള്‍ ഏറ്റെടുത്തിറ്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: