ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില സുരക്ഷാ സേനയും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളുടെ ഭാഗമായി കശ്മീരില്‍ സുരക്ഷശക്തമാക്കിയിരുന്നു. ഇതിഭാഗമായാണ് കൊടും ഭീകരനായ റിയാസ് നൈകൂവിന്റെ അടുത്ത അനുയായിയുള്ളപ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചത്.
ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ഭീകരരായ ഇര്ഫാന് ഷെയ്കിനും ഇര്ഫാന് റാത്തറിനും പുറമെ കൊടും ഭീകരനായ റിയാസ് നൈകൂവിന്റെ അടുത്ത അനുയായിയായ ഇര്ഫാന് നൈറയേയുമാണ് സുരക്ഷാ സേന വധിച്ചത്. ഇര്ഫാന് റാത്തറും ഇര്ഫാന് നൈറയും ഇതിനു മുന്‍പും സുരക്ഷാ സേനക്കെതിരെ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറെ നേരം നീണ്ടു നിന്ന ഏറ്റുട്ടലിനു ശേഷമാണ് ഇവരെ വധിച്ചതെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: