ചെന്നൈ: റെയ്ല്‍വേ സ്റ്റേഷനിലും ഗേറ്റ് യാഡുകളിലും മദ്യപിച്ച് പ്രശ്നം സൃഷ്ടിക്കുന്നവരെ തുരത്താന്‍ അത്തരം ഇടങ്ങളില്‍ ജോലിചെയ്യുന്ന വനിത ജീവനക്കാര്‍ക്ക് കുരുമുളക് സ്േ്രപ നല്കുന്ന പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാന്‍ റെയ്ല്‍വേ ആലോചിക്കുന്നു. സേലം ഡിവിഷന്റെ കീഴില്‍ ഒരുമാസത്തിനു മുന്‍പ് ഇതു പ്രാവര്‍ത്തികമാക്കിയിരുന്നു. ഇതു വിജയം കണ്ടതോടെയാണു കുരുമുളക് സ്േ്രപ പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാന്‍ റെയ്ല്‍വേ ആലോചിക്കുന്നകത്.
ഗേറ്റുകളിലും യാഡുകളിലും ജോലിചെയ്യുന്ന വനിതകള്‍ക്കു നേരേ വ്യാപകമായ മദ്യപരുടെ ശല്യം റിപ്പോര്‍ട്ടു ചെയ്തിരുന്നു. സേലം ഡിവിഷനില്‍ സ്പ്രേ പ്രയോഗം തുടങ്ങിയതോടെ ഇത്തരക്കാരുടെ ശല്യം കുത്തനെ കുറഞ്ഞെന്നാണു റെയ്ല്‍വേ വിലയിരുത്തുന്നച്. വനിതാ ജീവനക്കാര്‍ക്കുനേരെ തുടര്‍ച്ചയായി മദ്യപരുടെ ശല്യം റിപ്പോര്‍ട്ടുചെയ്യുന്ന മറ്റു ഡിവിഷനുകളിലും വനിതകള്‍ക്ക് കുരുമുളക് സ്േ്രപ നല്‍കാനാണ് ആലോചന. സ്റ്റേഷന് ചെലവിനുള്ള ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: