കട്ടപ്പന: ജന്മഭൂമി വാര്‍ത്ത ഫലം കണ്ടു, വാത്തിക്കുടി അങ്കണവാടിക്ക് സമീപത്തെ കാടുകള്‍ വെട്ടിത്തെളിച്ച് വാത്തികുടി ഗ്രാമപഞ്ചായത്ത് അധികൃതര്‍. വയനാട് സ്കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സാഹചര്യത്തില്‍ കഴിഞ്ഞ 23നാണ് ഇത് സംബന്ധിച്ച വാര്‍ത്ത ജന്മഭൂമിപുറത്തുവിട്ടത്.
ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് നല്കിയ സ്ഥലത്താണ് വാത്തിക്കുടി 85-ാം നമ്പര്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കാടുകയറിയ സ്ഥലത്ത് സ്ഥിതിചെയ്യുന്ന അങ്കണവാടിയില്‍ കുട്ടികളും അധ്യാപകരും ഇഴജന്തുക്കളെ ഭയന്നാണ് കഴിയുന്നത്. അടുത്തിടെ ഒരു കുട്ടിയുടെ അമ്മയെ പാമ്പ് കടിച്ചിരുന്നു. ഇത് സംബന്ധിച്ച് നിരവധി തവണ വകുപ്പിന് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായിരുന്നില്ല. വാത്തിക്കുടി വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് കാടുകള്‍ വെട്ടി തെളിച്ചതെന്ന് പതിനാലാം വാര്‍ഡ് മെമ്പര്‍ ഫെബിന് രാജു പറഞ്ഞു.
അമ്പതോളം തൊഴിലാളികളാണ് ഇതിനായി എത്തിയത്. അതേസമയം ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സ്ഥലം കാടുകയറാതെ സംരക്ഷിക്കാന്‍ വേണ്ട നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടരയേക്കറോളം വരുന്ന സ്ഥലത്ത് മധ്യത്തിലായാണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: