Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പൗരത്വ രജിസ്റ്റര്‍; ആശങ്കകള്‍ അടിസ്ഥാന രഹിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2019, 04:33 am IST
inEditorial

അഞ്ച് വര്‍ഷത്തിനുള്ളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) രാജ്യമൊട്ടാകെ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം നിക്ഷിപ്ത താല്‍പര്യക്കാരെ വിറളിപിടിപ്പിച്ചിരിക്കുകയാണ്. എന്‍ആര്‍സി നടപ്പാക്കിയാല്‍ രാജ്യത്ത് ചില സമുദായങ്ങള്‍ ഒറ്റപ്പെടുമെന്ന ആശങ്കയാണ് അവര്‍ പങ്കുവയ്‌ക്കുന്നത്. ഈ ആശങ്കയ്‌ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് വാസ്തവം. അനധികൃത കുടിയേറ്റം ഇല്ലാതാക്കുക, വ്യാജ പൗരത്വം നേടിയവരെ കണ്ടെത്തുക എന്നതിനപ്പുറം മറ്റൊരു ഉദ്ദേശ്യവും എന്‍ആര്‍സി നടപ്പാക്കുന്നതുകൊണ്ടില്ല. 

ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃത കുടിയേറ്റം വര്‍ധിച്ച സാഹചര്യത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. അത് ഇന്നോ ഇന്നലയോ ആരംഭിച്ച നടപടിയുമല്ല. അസമിലേക്ക് ബ്ലംഗ്ലാദേശികള്‍ കൂട്ടമായെത്തിയതോടെ 1951 ലാണ് എന്‍ആര്‍സി തയാറാക്കിയത്. ആ നടപടികള്‍ നിലവിലെ കേന്ദ്ര സര്‍ക്കാര്‍ തുടരുന്നുവെന്നുമാത്രം. അത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക എന്നത് ഏതൊരു ഭരണാധികാരിയുടേയും കടമയുമാണ്. 

ഇന്ത്യയെന്നല്ല, ഒരു രാജ്യവും അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നില്ല. അനുവദിക്കുകയുമില്ല. തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ലക്ഷ്യമിടുന്നവരാണ് ഇവിടെ ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നതെന്നും സുവ്യക്തം. ഈ നിലപാട് തീര്‍ച്ചയായും രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരാണ്. പൗരത്വം തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകളില്ലാതെ രാജ്യത്ത് പാര്‍ക്കുന്ന ഏതൊരാളും കുടിയേറ്റക്കാരാണ്. 

നിലവില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ലോക്‌സഭാംഗം അസറുദ്ദീന്‍ ഒവൈസി തുടങ്ങിയവരാണ് ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നത്. കോണ്‍ഗ്രസ്, സിപിഎം, ബിജെഡി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ രാഷ്‌ട്രീയപാര്‍ട്ടികളും വിയോജിപ്പ് അറിയിച്ചിട്ടുമുണ്ട്. ഒരു പ്രത്യേക മതത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് എന്‍ആര്‍സി നടപ്പാക്കാന്‍ പോകുന്നതെന്നാണ് ഇവര്‍ രാജ്യത്ത് പാടിനടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആ മതവിഭാഗത്തിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കുക മാത്രമാണ് അവരുടെ ഉദ്ദേശ്യം. രാജ്യത്തിനകത്ത് അന്തച്ഛിദ്രം വളര്‍ത്തുകയെന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമില്ല. 

ഇന്ത്യന്‍ പൗരന്‍ ആണെന്നതിന് മതിയായ രേഖകളോടെ രാജ്യത്ത് അധിവസിക്കുന്ന ആരും ഭയക്കേണ്ടുന്ന സാഹചര്യമില്ല. എന്‍ആര്‍സിയില്‍ നിന്നും പുറത്താക്കപ്പെടുന്നവര്‍ക്ക്, അവര്‍ ഇന്ത്യാക്കാരാണെങ്കില്‍ മതിയായ രേഖകളുമായി ഫോറിനേഴ്‌സ് ട്രിബ്യൂണലിനെ സമീപിക്കാം. നിരവധി നടപടിക്രമങ്ങളിലൂടെ മാത്രമേ കുടിയേറ്റക്കാരെ രാജ്യത്തിനകത്തുനിന്നും ഒഴിപ്പിക്കൂ എന്ന് ചുരുക്കം. അങ്ങനെ വരുമ്പോള്‍ ആശങ്കകള്‍ക്കൊന്നും അടിസ്ഥാനമില്ല. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് എന്‍ആര്‍സി നടപ്പാക്കുക എന്ന നടപടി ഒട്ടും സുഗമവും ആവില്ല.  

ഇന്ത്യയെ തകര്‍ക്കാന്‍ പദ്ധതി തയാറാക്കുന്ന ഭീകരവാദ സംഘടനകളില്‍ ഉള്‍പ്പെട്ടവരും അനധികൃത കുടിയേറ്റക്കാരായി രാജ്യത്ത് വിലസുന്നുണ്ട്. അവരിലൂടെയാണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. ദേശസുരക്ഷയ്‌ക്കുതന്നെ ഭീഷണിയുയര്‍ത്തുന്ന ഇത്തരക്കാരെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാവുകയും വേണം. ഒരു ഇന്ത്യന്‍ പൗരന് അര്‍ഹതപ്പെട്ട അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് നമ്മുടെ രാജ്യത്തേക്ക് കുടിയേറിപ്പാര്‍ക്കുന്നവര്‍ അനുഭവിക്കുന്നത്. 

സ്വന്തം രാജ്യത്തെ അരക്ഷിതാവസ്ഥ കൊണ്ട് ഇന്ത്യയിലേക്ക് വന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടാകാം. എന്നാല്‍ ഇവരെ സ്വദേശത്തേക്ക് മടക്കി അയയ്‌ക്കുക എന്നതിനപ്പുറം മറ്റൊരു സാധ്യതയും ഇന്ത്യക്കു മുന്നിലില്ല. രാജ്യസുരക്ഷയെ കരുതി ചില കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതമാകുന്ന പരിതസ്ഥിതി ലോകമെമ്പാടുമുള്ള ഭരണാധികാരികള്‍ അഭിമുഖീകരിക്കുന്ന ഒന്നാണ്. ആദ്യ പരിഗണന അതാത് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അവരുടെ ക്ഷേമത്തിനുമായിരിക്കും. എന്നാല്‍ രാജ്യത്ത് അഭയം തേടിയെത്തുന്നവരെ അതിഥികളായി കണ്ട് ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പ്യര്യവും നമുക്കുണ്ട്. പക്ഷേ വിരുന്നെത്തുന്നവര്‍ വീട്ടുകാരായി മാറി, എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച് അവിടെ ആഭ്യന്തര കലഹം ഉണ്ടാക്കുന്നുവെങ്കില്‍ അവരെ മടക്കി അയയ്‌ക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ആ നിലപാടാണ് കേന്ദ്രം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.