മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വിളിച്ചത് ശരിയായ തീരുമാനമെന്ന് ബിജെപിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് മുകുള്‍ റോത്തഗി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്നവിസ് ഗവര്‍ണര്‍ക്ക് നല്കിയ കത്തിനൊപ്പമാണ് എന്‍സിപി എംഎല്‍എമാരുടെ ഒപ്പോട് കൂടിയുള്ള കത്തും ഉള്ളത്.
സര്‍ക്കാര്‍ രുപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനം ശരിയാണെന്നും റോത്തഗി പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഇന്ന് രാവിലെ ഫഡ്നവിസും അജിത് പവാറും ചുമതലയേല്‍ക്കുമെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു.
അതിനിടെ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ എംഎല്‍എമാര്‍ക്ക് അജിത് പവാര്‍ വിപ്പ് നല്‍കുമെന്നും വിവരമുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി എന്‍സിപി തെരഞ്ഞെടുത്തിരുന്നു. അജിത് പവാര്‍ സ്വന്തം നിലയ്ക്ക് തന്റെയും പാര്‍ട്ടി എംഎല്‍എമാരുടെയും പിന്തുണ ബിജെപിക്കാണെന്ന് അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഈ നീക്കത്തെ മറികടക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടി നടത്തുന്നത്.
നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് അജിത് പവാറിനെ നീക്കി പകരം ജയന്ത് പാട്ടീലിനെ എംഎല്‍എമാരുടെ യോഗത്തില്‍ തെരഞ്ഞെടുത്തിരുന്നു. ഈ കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഇന്നലെ തന്നെ ജയന്ത് പാട്ടീല്‍ രാജ്ഭവനിലെത്തിയിരുന്നെങ്കിലും ഗവര്‍ണര്‍ സ്ഥലത്തുണ്ടായിരുന്നില്ല. രാജ്ഭവന് സെക്രട്ടറിക്ക് കത്ത് നല്കി ജയന്ത് മടങ്ങി.
വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ഇതിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടാകും അജിത് പവാര്‍ എന്‍സിപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: