ന്യൂദല്‍ഹി: ചത്തീസ്ഗന്ധില്‍ കമ്മ്യൂണിസ്റ്റ് ഭീകരര്‍ പ്രധാന് മന്ത്രി സഡക് യോജന പദ്ധതിയുടെ ഭാഗമായ വാഹനങ്ങള്‍ കത്തിച്ചു. നാരായണപൂര്‍ ജില്ലയിലെ മഡോണര് ഗ്രാമത്തിലാണ് സംഭവം. ഒരു ജെസിബിയും നാല് ട്രാക്ടറും ഒരു മോട്ടോര്‍ സൈക്കിളുമാണ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ കത്തിച്ചത്. നേരത്തേ ദന്തേവാഡ ജില്ലയിലെ അരാന്പൂരില് നടന്ന നക്സല്‍ ആക്രമണത്തില്‍ ദൂരദര്ശന് ക്യാമറമാന് കൊലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആക്രമണം.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചത്തീസ്ഗഡില്‍ തുടര്‍ച്ചയായി നക്സല്‍ ആക്രമണം ഉണ്ടാകുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ശനിയാഴ്ച ഛത്തീസ്ഗഡിലെ സുക്മയില്‍ ബസ്തര്‍ വനമേഖലയില്‍ ശനിയാഴ്ച രാവിലെ ബസ്തര്‍ വനമേഖലയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
ഇതിനിടെ ജാര്‍ഖണ്ഡിലെ ലതീഹാറില്‍ ചന്ദ്വ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നലെ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ എഎസ്ഐയുള്പ്പെടെ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു പോലീസുകാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പട്രോളിംഗ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നുവെന്നും, ഒരു പോലീസുകാരന് പ്രാഥമിക കൃത്യത്തിന് പുറത്തുപോയതിനാല്‍ രക്ഷപ്പെട്ടുവെന്നും അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അപലപിച്ചു. നവംബര്‍ 30നാണ് ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: