ന്യൂദല്‍ഹി : മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഹര്‍ജിയില്‍ വിധി പ്രസ്താവന നടത്തുന്നത് സുപ്രീം കോടതി നാളത്തേയ്ക്ക് മാറ്റി. ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് രണ്ടംഗങ്ങള്‍.
നാളെ രാവിലെ 10.30നാണ് കേസ് പരിഗണിക്കുക. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ശിവസേനയുടെ ആവശ്യം തള്ളിക്കൊണ്ടാണ് നാളെ രാവിലെ കേസ് വീണ്ടും പരിണിക്കുമെന്നാണ് സുപ്രീംകോടതി ഡിവിഷന് ബെഞ്ച് അറിയിച്ചിരിക്കുന്നത്.
ഭൂരിപക്ഷം തെളിയിക്കുന്നതിന്റെ ഭാഗമായി ഗവര്‍ണര്‍ക്ക് ബിജെപി നല്കിയ കത്ത് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്നാവിസിന് നവംബര്‍ 30വരെ നല്കിയ സമയപരിധി വെട്ടികുറക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനുമുള്ള സമയം ഇതിലൂടെ ലഭിക്കുമെന്നും ത്രികക്ഷി സഖ്യം ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തെ സമയമാണ് സുപ്രീംകോടതി തേടിയിരിക്കുന്നത്.
അതിനിടെ രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും അധികാരത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ബിജെപിയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്ത്തഗി കോടതിയല്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: