ചുരുങ്ങിയ സമയം കൊണ്ട് മലയാളി മനസുകളിള് ഇടം നേടിയ വെബ് സിരീസായ ‘തേരാ പാര’ ഇതാ പുതിയ യുട്യൂബ് ചാനലുമായി ജനമനസ്സുകളിലെക്ക് എത്തിയിരിക്കുകയാണ്. ‘കരിക്ക് ട്യൂണ്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ ആദ്യ മ്യൂസിക് വീഡിയോ പുറത്തെത്തി. വന്‍സ്വീകാര്യതയാണ് ‘അരികേ വാ’ എന്നാരംഭിക്കുന്ന ഗാനത്തിന് ആരാധകസമൂഹം നല്‍ക്കുന്നതിന്റെ തെളിവാണ് 24 മണിക്കൂറിനുള്ളില്‍ ലഭിച്ച ആകെ വ്യൂസും, ലൈക്കും.
അഞ്ചര ലക്ഷത്തോളം അളുകള്‍ ഇതിനൊടകം തന്നെ വീഡിയോകണ്ടപ്പോള്‍ അരലക്ഷത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പി.എസ്. ജയഹരിയുമാണ്. ആന്‍ ആമി പാടി അഭിനയിക്കുന്ന വീഡിയോയില്‍ കാമുകീകാമുകന്മാരായി എത്തിയിരിക്കുന്നത് ശിഖ സന്തോഷും ശബരീഷ് സജിനുമാണ്.
കരിക്കിന്റെ വെബ്സീരിസായ ‘തേരാ പാര’യിലെ ലോലന് എന്ന കഥാപാത്രത്തിലൂടെ ഏറെ ആരാധകരുള്ള അഭിനേതാവാണ് ശബരീഷ്. ഷിഹാസ് ഷാഹുല സംവിധാനം ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് സുനില്‍ കാര്‍ത്തികേയനാണ് ഛായാഗ്രഹണം.
നിതിന്‍ പ്രസാദ് നിര്‍മിക്കുന്ന വെബ്സിരീസായ ‘തേരാ പാര’യ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. ‘കരിക്കിന്റെ മെയിന്‍ ചാനലിനും ‘ട്യൂണ്‍ഡ്’നും പുറമെ ‘സോര്ട്ട്സ്’ പോലുള്ള അനുബന്ദ ചാനലുകളും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 89400ലേറെ സബ്സ്ക്രൈബര്‍സാണ് ‘കരിക്ക് ട്യൂണ്‍ഡ്’ന് ലഭിച്ചിരിക്കുന്നത്. അതെ സമയം ‘കരിക്ക്’ എന്ന ചാനലിന് 3.59മില്ലിയനിലേറെ സബ്സ്ക്രൈബേഴ്സാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: