ലഖ്നൗ : 2022 ഓടെ രാജ്യത്തെ എല്ലാകുടംബത്തിനും സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 2024 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധജലവും ഉറപ്പ് വരുത്തും. ജനങ്ങള്‍ക്കെല്ലാം പാര്‍പ്പിടവും ശുദ്ധജല ലഭ്യതയും ഉറപ്പ് വരുത്തുകയെന്നത് മോദി സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമാണെന്നും അദ്ദേഹം അറിയിച്ചു. ലഖ്നൗവില്‍ ബിജെപി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രതിരോധ ഇടനാഴിയിലൂടെ നിരവധി വ്യവസായങ്ങള്‍ ആരംഭിക്കാനും തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാനും സാധിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷ
ണം ലക്ഷ്യമിട്ടാണ് ആയുഷ്മാന്‍ പദ്ധതി നടപ്പിലാക്കിയത്. വികസന പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തകര്‍പ്പന്‍ വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. ലോകം മുഴുവന്‍ ഇന്ത്യയ്ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അയല്‍ രാജ്യമായ പാക്കിസ്ഥാന് മാത്രം ഭീകരതയ്ക്കൊപ്പം നീങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: