ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനെതിരെ ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് കക്ഷികള്‍ നല്‍കിയ പരാതി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്ന് 11.30ന് ആണ് സുപ്രീം കോടതി പരാതി പരിഗണിക്കുന്നത്.
ശനിയാഴ്ച രാവിലെയാണ് ദേവേന്ദ്ര ഫഡ്‌നാവിന്റെ നേതൃത്വത്തിലുള്ള ബിജെപി- എന്‍സിപി സര്‍ക്കാര്‍ അധികാരമേറ്റിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ശിവസേനയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് ഫട്‌നാവിസ് സര്‍ക്കാര്‍ ശനിയാഴ്ച അധികാരത്തില്‍ എത്തിയത്.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനത്തില്‍ എത്താതെ നീണ്ടുപോവുകയായിരുന്നു.
അതേസമയം ഫഡ്നാവിസിനെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത്സിങ് കോഷിയാരിയുടെ നടപടിയെ ചോദ്യംചെയ്താണ് കോണ്‍ഗ്രസ്- എന്‍സിപി- ശിവസേനസഖ്യം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. രാത്രിതന്നെ വാദം കേള്‍ക്കണമെന്നായിരുന്നു സഖ്യത്തിന്റെ ആവശ്യമെങ്കിലും സുപ്രീംകോടതി അനുവദിച്ചില്ല. ഹര്‍ജി ഞായറാഴ്ച രാവിലെ 11.30-ന് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
















