പുലരൊളി വിരിയുന്ന
നീലിമല തന് താഴ്വാരവും
നിര്മാല്യകാന്തിയെഴും
പമ്പതന്‍ മടിത്തട്ടും
പൊന്നൊളി ചാര്‍ത്തി സൂര്യന്
പൊന്നുപതിനെട്ടാംപടി തന്
സന്നിധാനത്തെ വരവേല്‍ക്കേ…
ശബരിമലയില്‍ വന്നുചേരും
ഓരോഹൃത്തടത്തിലും
മനസ്സിനാഴങ്ങളില്‍
നന്മതന് നറുകാന്തി
പൂവായ് തളിര്‍ക്കുന്നു…
കാലം കരുണയുടെ മുന്തിരി
ച്ചാറിനായ് കൈനീട്ടവേ
അയ്യപ്പനരുള് മൊഴികള്‍
ആത്മഗീതം പോലെ
പ്രപഞ്ചമാത്മാവാം മടി
ത്തട്ടിലും കേള്‍ക്കുന്നു…
എത്ര പവിത്രമാണീസൃഷ്ടികള് ഓരോന്നും
മായ്ച്ചാലും മാഞ്ഞീടാത്ത
അയ്യപ്പസ്വാമി തന് കൈമുദ്രകള്‍
നിചഞ്ചലം മനുഷ്യായുസ്സില്‍
ചെയ്തു കൂട്ടുന്ന കപടതയ്ക്കി
ത്രമേലല്പ്പത്തരം
വന്നൊരു കാലമുണ്ടോ?
മനസ്സിന്റെ ജാലകപ്പഴുതിലൂടെ
ഇരുട്ടിനെയകറ്റിയ ദിവ്യയോഗിയായ്
സമത്വം കൈകോര്‍ക്കുന്ന
വാവരുസന്നിധിയില്
ചരാചരജീവനായ്
ശാസ്താവ് നിറഞ്ഞീടുന്നു
നിമിഷനേരത്തിനില്
സൂര്യചന്ദ്രാധിപന്മാരെ
കൈവന്ദിച്ചു പേട്ടയ്ക്കു കച്ചകെട്ടി
ദേഹമേദേഹിയെന്ന്
ഉപബോധമനസ്സിനെ
അയ്യപ്പസ്വാമിയായുണരുമ്പോള്…
സ്നിഗ്ദ്ധമായി പ്രാണായാമം
ചെയ്തു ചെയ്തുണര്‍ത്തിയ
ഭൂമിദേവിതന്‍ സര്‍ഗ്ഗ
പ്രപഞ്ചാത്മാവാം കരിമലയില്‍
നിന്നുയിര്‍കൊണ്ട ശിലാ
സൃഷ്ടിയായി അഴുതാനദിയില്‍
കമ്രസാനുവായ് മേലേ
യാകാശം മൂടല്‍മഞ്ഞു
പുതച്ചു കാളകെട്ടി കുന്നിനെച്ചുംബിച്ചപ്പോള്
പതിനെട്ടു മലകളും താണുവണങ്ങിച്ചൊല്ലി
സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ
പാപഭാരങ്ങള്‍ നീക്കി അഴുതയില്‍ മുങ്ങി
കല്ലെടുത്ത് നീ വരുമ്പോള്‍
പൂനിലാപ്പാലാഴിയായ്
മാറുകയായി മനസ്സ്
അയ്യപ്പമന്ത്രത്തോടെ…
പമ്പാനദിക്കരയില്‍
വിരിവെച്ചുകയറുമ്പോള്
അറിഞ്ഞില്ലാ പക്ഷേയറിഞ്ഞു ഞാനുള്ളില്‍
നിലാപ്പാല്‍ക്കടല്‍ പോല്‍
പരക്കുന്ന മനശാന്തി…
തത്ത്വമസിയുടെ തിരുമുന്നിലണയുമ്പോള്
അറിയാതഴിയുന്നു അഹങ്കാരമൊക്കെയും
വലമൊഴിപേച്ചുകള് കാവ്യമായ് ഗാനമായ്
തഴുകിയെത്തുന്നു കര്പ്പൂരധാരയായ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: