വാരാണസി : ബനാറസി ഹിന്ദു സര്‍വ്വകലാശാലയില്‍ മുസ്ലിം അധ്യാപകന് വിദ്യാര്‍ത്ഥികളെ സംസ്കൃതം പഠിപ്പിക്കുന്നതിനെ പിന്തുണച്ച് ആര്‍എസ്എസ്. ബിഎച്ച്യുവിലെ അധ്യപകന് ഡോ. ഫിറോസ് ഖാന് ഇസ്ലാം മത വിഭാഗത്തില്‍ പെട്ടതാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യാന്‍ ആരംഭിച്ചതോടെയാണ് ഇത് വിവാദമായിരുന്നു. ഈ സാഹചര്യത്തിനാണ് ഫിറോസ്ഖാന്റെ നിയമനത്തെ പിന്തുണച്ച് ആര്‍എസ്എസ് രംഗത്ത് എത്തിയത്.
എന്നാല്‍ ഫിറോസ് ഖാന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ എല്ലാവിധ യോഗ്യതകളുമായാണ് ബിഎച്ച്യുവില് ജോലിയില്‍ പ്രവേശിച്ചത്. ജോലിയില്‍ തുടരാന്‍ ആരേയും പേടിക്കേണ്ടതില്ലെന്നും ആര്‍എസ്എസ് അറിയിച്ചു. അതേസമയം ബിഎച്ച്യുവില് വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. ക്ലാസ്സുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സംസ്കൃതി ഭാരതി അറബ് രാജ്യങ്ങള്‍ ഉള്‍പ്പടെ ലോകത്തിലെ 17 രാജ്യങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ലോകത്തിലെ എല്ലാവര്ക്കും പകര്‍ന്നു നല്‍കേണ്ട ഒന്നാണിത്. ഡോ. ഫിറോസ് ഖാന് എന്ന അധ്യാപകനും സംസ്കൃത ഭാരതിയെ കുറിച്ച് അറിവേ നേടി പരിശീലനം സിദ്ധിച്ച വ്യക്തിയാണ്. അദ്ദേഹത്തിനെതിരെ സമരം ചെയ്യുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പിന്മാറണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നു.
അധ്യാപകനെതിരെ സമരം ചെയ്തതില്‍ ബിഎച്ച്യു സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ ചെറുമകനും യൂണിവേഴ്സിറ്റി ചാന്‍സലറുമായ ഗിരിധര്‍ മാളവ്യയും തള്ളിപ്പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: