ശബരിമല: കോടതിപരാമര്ശത്തെത്തുടര്ന്ന് പമ്പയിലേക്ക് ചെറുവാഹനങ്ങള്‍ കടത്തിവിട്ടതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍ ഇടിവ്. പമ്പയിലേക്കുള്ള ചെയിന്‍ സര്‍വീസ് ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് ഇന്നലെ ലഭിച്ചത് 19 ലക്ഷം രൂപ മാത്രം.
തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസിയെ കൈവിട്ടതോടെ 25 ബസുകളും 200 ജീവനക്കാരെയും അതാത് ഡിപ്പോകളിലേക്ക് തിരിച്ചയച്ചു. 20ന് വൈകിട്ട് മുതലാണ് 15 സീറ്റില്‍ താഴെയുള്ള വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങിയത്. തീര്‍ഥാടനകാലത്ത് ദിവസേന നാല്‍പ്പത് ലക്ഷം രൂപ കിട്ടിയിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 19 ലക്ഷമായി ചുരുങ്ങിയത്.
നിലവിലെ സാമ്പത്തിക പ്രതിസന്ധി ശബരിമല സര്‍വീസിലെ വരുമാനത്തിലൂടെ പരിഹരിക്കാമെന്ന കെഎസ്ആര്‍ടിസിയുടെ മോഹങ്ങളാണ് മലയിറങ്ങിയിരിക്കുന്നത്. ഇത്തവണ എ.സി ബസുകള്‍ ഉള്‍പ്പെടെ 136 ബസുകളാണ് ചെയിന്‍ സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ മണ്ഡലകാലത്തെപോലെ നല്ല വരുമാനം ലഭിക്കുമെന്നായിരുന്നു കെഎസ്ആര്‍ടിസി കരുതിയത്. അത് ശരിവെയ്ക്കുന്ന തരത്തിലായിരുന്നു നട തുറന്ന് ആദ്യ രണ്ട് ദിവസങ്ങളില്‍ കിട്ടിയ വരുമാനം. എണ്‍പത് ലക്ഷത്തിനടുത്ത് തുകയാണ് രണ്ടുദിവസംകൊണ്ട് കെഎസ്ആര്‍ടിസി വാരിയത്. കോടതി തീരുമാനം എടുത്തതും. കോടതി ഉത്തരവ് പാലിക്കുന്നതില്‍ പോലീസ് വൈമനസ്യം കാട്ടുകയും 20ന് രാവിലെ ശബരിമല കിഴ്ശാന്തിയുടെ സഹായികളുടെ വാഹനങ്ങള്‍ പോലീസ് നിലയ്ക്കലില്‍ തടഞ്ഞ സംഭവവും ഉണ്ടായത്. ഇത് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് വാഹനങ്ങള്‍ കടത്തിവിടാന്‍ കോടതി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: