ന്യൂദല്‍ഹി: വിദ്യര്‍ത്ഥികള്‍ക്ക് സൗജന്യങ്ങള്‍ നല്‍കാന്‍ നിവൃത്തിയില്ലാത്തവിധം ജവഹര്‍ലാല്‍ നെഹറു സര്‍വ്വകലാശാല കോടികളുടെ കടത്തിലാണെന്ന് അധികൃതർ. ഏകദേശം 45കോടി രൂപയുടെ കടത്തിലാണ് സർവകലാശാല പ്രവർത്തിക്കുന്നതെത്ത് അധികൃതര്‍ വ്യക്തമാക്കി. അതിഭീമമായ വൈദ്യുതി കുടിശ്ശികയ്‌ക്കും വെള്ളക്കരത്തിനും പുറമെ കരാര്‍ വ്യവസ്ഥയിലുള്ള ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിയിലാണ്. അതിനാല്‍ ജെഎന്‍യു സമരത്തിന് യാതൊരു വിധ ന്യായീകരണവുമില്ലെന്നും പത്രക്കുറിപ്പിലൂടെ അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളിലൊരു വിഭാഗം തെറ്റിധാരണാജനകമായ പരാതികളാണ് ഉന്നയിക്കുന്നതെന്നും ഇതുവരെ ഒരു രൂപ പോലും ഈടാക്കാതിരുന്നത് തുടരാന്‍ ഒട്ടും നിര്‍വാഹമില്ലാത്തതിനാലാണ് ഹോസ്റ്റല്‍ ലെവി മേടിക്കാന്‍ തീരുമാനിച്ചതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. നിലവില്‍ 450 കരാര്‍ ജീവനക്കാരാണ് സര്‍വ്വകലാശാലയിലുള്ളത്. എന്നാല്‍, ചട്ടപ്രകാരം സര്‍വ്വകലാശാലയുടെ ശമ്പളത്തിൽ നിന്ന് ഇവര്‍ക്ക് തുക നല്‍കാന്‍ കഴിയില്ല.ഇതേതുടര്‍ന്നാണ് ഏവര്‍ക്കും നല്‍കാന്‍ സാധിക്കുന്ന ഫീസ് വര്‍ധനവ് തീരുമാനിച്ചത്.
സമരത്തിന്റെ പേരില്‍ ഫീസ് വര്‍ധനക്കപ്പുറം മറ്റ് വിഷയങ്ങളും അനാവശ്യമായി ഉന്നയിക്കുന്നത് ബഹ്യമായ സമ്മര്‍ദ്ദങ്ങള്‍ കാരണമാണെന്ന് അധ്യാപകര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവില്‍ ഫീസ് ഈടാക്കാതെ നിര്‍വ്വാഹമില്ലെന്ന് സര്‍വ്വകലാശാല വൃത്തങ്ങള്‍ വ്യക്തമാക്കി.
















