കൊച്ചി: വാളയാറില്‍ രണ്ട് ദളിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സര്‍ക്കാര്‍ തീരുമാനം വെറും തട്ടിപ്പ്. സിപിഎമ്മുകാരായ മുഴുവന്‍ പ്രതികളും രക്ഷപ്പെടാന്‍ വഴിയൊരുക്കിയ സര്‍ക്കാര്‍ തന്നെയാണ് മുഖം രക്ഷിക്കാന്‍ പുതിയ നീക്കം ആരംഭിച്ചത്. ഹൈക്കോടതിയെ ഭയന്നു കൂടിയാണ് ഇത്തരമൊരു നീക്കം.
ഇതുമായി ബന്ധപ്പെട്ട അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ വാദം തുടങ്ങുമ്പോള്‍ വീഴ്ചകള്‍ അക്കമിട്ട് നിരത്തി കോടതി സര്‍ക്കാരിനെയും പോ
ലീസ് അടക്കമുള്ളവരെയും വിമര്‍ശിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് തങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുവെന്ന് വരുത്താന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കേസില്‍ പ്രതികളെല്ലാം സിപിഎമ്മുകാരാണ്. ആദ്യത്തെ പെണ്‍കുട്ടിയുടെ ദുരൂഹമരണം അന്വേഷിച്ചില്ല. അതിനാലാണ് രണ്ടാമത്തെ പെണ്‍കുട്ടിയും മരിക്കാന്‍ (കൊല്ലപ്പെടാന്‍) ഇടയാക്കിയത്. രണ്ടാമത്തെ പെണ്‍കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍, പൈശാചികമായ പ്രകൃതി വിരുദ്ധ പീഡനം നടന്നതായി പോലീസ് സര്ജന് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയില്ല. പെണ്‍കുട്ടിയെ തൂക്കിക്കൊന്നതാകാനുള്ള സാധ്യതയുണ്ടെന്നും അത് അന്വേഷിക്കണമെന്നും പോലീസ് സര്ജന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതും പോലീസ് അന്വേഷിച്ചില്ല.
ഇത്തരം വിഷയങ്ങളില്‍ പ്രോസിക്യൂഷനും അനങ്ങിയില്ല. മുഖ്യ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതുപോലും കോടതിയില്‍ സമര്‍പ്പിക്കാതെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മനഃപൂര്‍വം വീഴ്ച വരുത്തി.
കുട്ടികളുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ നല്കിയ മൊഴികള്‍ ശക്തമാണ്. കുറ്റകൃത്യവുമായി പ്രതികളെ ബന്ധപ്പെടുത്തുന്ന സാഹചര്യ തെളിവുകളുമുണ്ട്. അന്വേഷണ നടപടികളിലെ അപാകം പരിഹരിക്കാനും പ്രോസിക്യൂഷന് ശ്രമിച്ചില്ല, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി തുടരന്വേഷണവും ആവശ്യപ്പെട്ടില്ല.
പോലീസും പ്രോസിക്യൂഷനും ചേര്‍ന്ന് രണ്ട് സംഭവങ്ങളിലും അന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്ന് വ്യക്തം. സര്‍ക്കാരോ പാര്‍ട്ടിയോ ഇടപെടാതെ മുഖ്യമന്ത്രിയുെട കൈവശമുള്ള ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പോലീസും പ്രോസിക്യൂഷനും ഇങ്ങനെ ചെയ്യില്ല. ഹൈക്കോടതി ഇക്കാര്യം ആരായാം. അങ്ങനെ വന്നാല്‍ അതിന്റെ ആഘാതം കുറയ്ക്കാനാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ നല്കിയ അപ്പീലിലും വീഴ്ചകള്‍ നിരത്തിയിട്ടുണ്ട്. ഇതും പരോക്ഷമായ കുറ്റസമ്മതം തന്നെ.
പതിമൂന്നും ഒമ്പതും വയസ്സുള്ള പെണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കിരയാക്കിയെന്നും പീഡനം സഹിക്കാനാവാതെ കുട്ടികള്‍ തൂങ്ങി മരിച്ചെന്നുമാണ് കേസ്. പ്രദീപ് കുമാര്‍, വലിയ മധു, കുട്ടിമധു, ഷിബു എന്നിവരാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: