കൊച്ചി: കേരളത്തില്‍ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളരാന്‍ എല്ലാ സാഹചര്യങ്ങളും ഒരുക്കിയ സിപിഎം ഇപ്പോള്‍ അവരെ തള്ളിപ്പറയുന്നത് രാഷ്‌ട്രീയ നേട്ടത്തിനുള്ള നാട്യം. പാര്‍ട്ടിക്കുള്ളില്‍ സംഘടിതമായി മുസ്ലിം തീവ്രവാദികള്‍ കടന്നുകൂടിയത് തലവേദനയായപ്പോഴാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ രംഗത്തിറക്കിയത്.
ഇസ്ലാമിക ഭീകരതയെ എതിര്‍ക്കുന്നവരെന്ന് പറയുന്നതിന്റെ ആത്മാര്‍ഥതയും ചോദ്യം ചെയ്യപ്പെടുകയാണ്. ഏറ്റവും ഒടുവില്‍ പോലീസ് ആസ്ഥാനത്തെ ഇ മെയില്‍ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകള്‍ ചോര്‍ത്തിയ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചതടക്കുള്ള സംഭവങ്ങളാണ് സജീവ ചര്‍ച്ചയാവുന്നത്. ജമാഅത്തെ ഇസ്ലാമി വെള്ളവും വളവും നല്‍കി വളര്‍ത്തിയ സിമിയെ നിരോധിച്ചതോടെയാണ് എന്‍ഡിഎഫും പോപ്പുലര്‍ഫ്രണ്ടും ഉണ്ടായത്. ജമാഅത്തെ ഇസ്ലാമിയും അവരുടെ രാഷ്‌ട്രീയ പാര്‍ട്ടിയുമായ വെല്‍ഫെയര്‍ പാര്‍ട്ടിയും ഇടതുപക്ഷ സഹയാത്രികരായിരുന്നു. ഇപ്പോഴും പല പഞ്ചായത്തുകളിലും എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയമായി സിപിഎമ്മിന് സഖ്യമുണ്ട്. സിപിഎം ഒളിഞ്ഞും തെളിഞ്ഞും തെരെഞ്ഞെടുപ്പുകളില്‍ മുസ്ലിം തീവ്രവാദികളുമായി ബന്ധമുണ്ടാക്കിയിട്ടുണ്ട്.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയായി. കാല്‍ച്ചുവട്ടില്‍ നിന്ന് കൂടുതല്‍ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ കൂടിയാണ് മുസ്ലിം തീവ്രവാദം സിപിഎം ഇപ്പോള്‍ ചര്‍ച്ചയാക്കിയത്. എളമരം കരീമിനെപ്പോലുള്ള നേതാക്കളെ ഒഴിവാക്കി പി. മോഹനനെക്കൊണ്ടു തന്നെ ഇതു പറയിച്ചതും മനപ്പൂര്‍വമാണ്. മുസ്ലിം തീവ്രവാദത്തെ എതിര്‍ക്കുന്നവരാണ് തങ്ങളെന്ന പ്രതീതി പൊതുസമൂഹത്തില്‍ ഉണ്ടാക്കാനുള്ള ഒരു ഗൂഢലക്ഷ്യം മാത്രമാണ് പി. മോഹനന്റെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: