കൊച്ചി: കേരളത്തിലെ സര്‍ക്കാരിന് എസ്സി-എസ്ടി, ദളിത് വിഭാഗത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഒരു ആത്മാര്‍ഥതയുമില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന് മുന്‍ ചെയര്മാന് സോംകാര്‍ ശാസ്ത്രി. കേരളത്തിലെ എസ്സി-എസ്ടി സമൂഹത്തിന്റെ സംരക്ഷണത്തിന് രൂപീകരിച്ച എസ്സി-എസ്ടി ആക്ഷന്‍ കൗണ്‍സിലിന്റെ വാളയാര്‍ സമരപ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാളയാര്‍ കേസിലുള്‍പ്പെടെ പ്രതിസ്ഥാനത്ത് സിപിഎം പ്ര വര്ത്തകരോ അനു ഭവാകളോ ആണെന്ന കാരണത്താല്‍ സര്‍ക്കാര്‍ കേസന്വേഷണം പോലും അട്ടിമറിക്കുകയാണ്. കേരളം പോലെ എന്തിനും ഒന്നാം സ്ഥാനത്തെന്ന് അവകാശപ്പെടുന്നിടത്ത് സെക്രട്ടറിയേറ്റിന് 25 കിലോ മീറ്റര്‍ അടുത്തുപോലും പി
ന്നാക്ക പ്രദേശങ്ങളില്‍ കാട്ടിലകൊണ്ട് മേഞ്ഞ അടച്ചുറപ്പില്ലാത്ത വീടുകള്‍ ഉള്ളത് സര്‍ക്കാരിന്റെ ആത്മാര്‍ഥതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. വാളയാര്‍ കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. കേരളത്തിലെ ദളിത വിഭാഗത്തിന്റെ പോരാട്ടങ്ങളില്‍ അവസാനം കാണും വരെ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
എം.കെ. കുഞ്ഞോല്‍, അഡ്വ. ബാലന്, എസ്ടി മോര്‍ച്ച ജനറല്‍ സെക്രട്ടറി പി.വി. സുരേഷ്, എസ് മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, പി. ശ്യാംരാജ്, കെപിഎംഎസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു, തഴവ സഹദേവന്, കരമന ജയചന്ദ്രന്, പി.എം. വേലായുധന്, രവി വൈദ്യന്, കെ.വി. ശിവന്, എം. സത്യശീലന്, ടി.എസ്. പ്രസാദ്, ഇളവട്ടം ശ്രീധരന്, എം.കെ. വേണുഗോപാല്‍, ഗോപികൊച്ചുരാമന്, തുടങ്ങിയവര്‍ സംസാരിച്ചു.വാളയാര്‍ സംഭവം സിബിഐയെ കൊണ്ട് പുനരന്വേഷിപ്പിക്കുക, എസ്സി-എസ്ടി വിഭാഗത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച പണത്തിന് സോഷ്യല്‍ ഒാഡിറ്റിങ് നടത്തുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡിസംബര്‍ നാലിന് എസ്സി-എസ്ടി സംഘടനാ നേതാക്കള്‍ സെക്രട്ടറിയേറ്റ് നടയില്‍ ഉപവസിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: