തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയില്‍ നിയമസഭയില്‍ ഉത്തരംമുട്ടി മന്ത്രി തോമസ് ഐസക്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് ധനപ്രതിസന്ധിയെക്കുറിച്ച് മന്ത്രിക്ക് ഉത്തരമില്ലാതായത്.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസത്തെ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാത്തതാണ് ധന പ്രതിസന്ധിക്ക് കാരണമെന്ന സ്ഥിരം മറുപടിയാണ് മന്ത്രി നല്‍കിയത്. 1600 കോടി രൂപ കിട്ടാനുണ്ടെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമ്പോള്‍ ഈ തുകയുടെ എണ്‍പതു ശതമാനം തീരുമെന്നും മന്ത്രി പറയുന്നു. എന്നാല്‍ സംസ്ഥാനത്ത് നികുതി കുടിശിക പിരിക്കാനുള്ളത് 30,000 കോടി രൂപയാണ്. വന്‍കിട പദ്ധതികള്‍ നടപ്പാക്കിയെന്നാണ് തോമസ് ഐസക്ക് വാദിച്ചത്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, പവര്‍ഗ്രിഡ്, പണി പൂര്‍ത്തിയാകാറായ ദേശീയപാ
ത വികസനം തുടങ്ങിയവ ആയിരുന്നു ഉദാഹരണം. ഇവയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളാണ്. ഇങ്ങനെ ഓരോന്നു പറഞ്ഞ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചു.
സര്‍ക്കാരിന്റെ ധൂര്‍ത്താണ് സംസ്ഥാനത്തെ ധനപ്രതിസന്ധിയില്‍ എത്തിച്ചതെന്ന് പ്രമേയ അവതരണത്തിന് നോട്ടീസ് നല്‍കിയ വി.ഡി. സതീശന്‍ ആരോപിച്ചു. വീട്ടിലെ ദാരിദ്ര്യം പുറത്ത് അറിയിക്കാതിരിക്കാന്‍ പണ്ട് വീട്ടുകാരണവന്മാര്‍ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടും. അതുപോലെ ഈ സര്‍ക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബിയെന്നും സതീശന്‍ പറഞ്ഞു.
ചര്‍ച്ചയ്‌ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചിട്ട് കാര്യമില്ലെന്ന് വാക്കൗട്ട് പ്രസംഗത്തിനിടെ ഒ. രാജഗോപാല്‍ പറഞ്ഞു















