ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയ അഴമതി കേസില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള പ്രസ്താവനയില്‍ യാതൊരു വിധത്തിലുള്ള കോപ്പിയടിയും ഉണ്ടായിട്ടില്ലെന്ന് ദല്‍ഹി ഹൈക്കോടതി. കേസില്‍ മറ്റൊരു കേസിന്റെ വിധി പ്രസ്താവന ഇതില്‍ കോപ്പിയടിച്ചു ചേര്‍ത്തതായി ഹിന്ദുവും, ഇന്ത്യന്‍ എക്‌സ്പ്രസ്സും വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദല്‍ഹി ഹൈക്കോടതി തന്നെ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.
ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിണിച്ചത് സംബന്ധിച്ച വാര്‍ത്തയില്‍ മറ്റൊരു കേസില്‍ ജഡ്ജ് നടത്തിയ അതേ പ്രസ്താവനകള്‍ ആവര്‍ത്തിച്ചതായാണ് ഈ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ജഡ്ജിയുടെ ഉത്തരവ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ മാറ്റം വന്നിട്ടുള്ളതായി കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പത്രത്തിന്റെ എഡിറ്ററോട് ഇതുസംബന്ധിച്ച് വ്യക്തത വരുത്താനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സിംഗിള്‍ ബെഞ്ച് ജഡ്ജി സുരേഷ് കുമാര്‍ കെയ്താണ് ചിദംബരത്തിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. 2013ലെ പണം തട്ടിപ്പ് നിയമവുമായി ബന്ധപ്പെടുത്തിയാണ് കേസ് പരിഗണിച്ചത്. ഇതില്‍ 2017ലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ചത രോഹിത് ടണ്ഡന്‍ വി.യുടെ കേസിന്റെ വിധി പ്രസ്താവന അതേപടി പകര്‍ത്തി ഇതിലും ആവര്‍ത്തിച്ചതായാണ് ഈ മാധ്യമങ്ങള്‍ ആരോപിച്ചത്. എന്നാല്‍ വിധി പ്രസ്താവനയില്‍ കോപ്പിയടി ഉണ്ടായിട്ടില്ലെന്നും ടണ്ടന്‍ കേസിലെ കോടതിയുടെ നിരീക്ഷണം ചുണ്ടിക്കാട്ടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ജസ്റ്റിസ് കെയ്ത് അറിയിച്ചു.
മറ്റൊരു കേസിന്റെ പ്രസക്തഭാഗങ്ങള്‍ വിധി പ്രസ്താവന വേളയില്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണയാണ്. ഇത് കോപ്പിയടിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിന് ഹിന്ദു, ഇന്ത്യന്‍ എക്‌സ്പ്രസ്സ് അധികൃതര്‍ വ്യക്തത വരുത്താനും പത്രത്തിലൂടെ തന്നെ മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോടതിയുടെ ഭാഗത്തു നിന്നും സംഭവിച്ച മനപ്പൂര്‍വ്വമല്ലാത്ത ഇത്തരത്തിലുള്ള തെറ്റുകള്‍ തിരുത്തി നല്‍കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദല്‍ഹി കോടതിയെ സമീപിച്ചിട്ടുണ്ട്.
















