ആലപ്പുഴ: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിയിലും ഇരുചേരികളിലായി ഏറ്റുമുട്ടുന്ന മന്ത്രിമാരായ ജി. സുധാകരനും, തോമസ് ഐസക്കും കേന്ദ്ര സര്‍ക്കാരിനോടുള്ള നിലപാടിലും രണ്ടു തട്ടില്‍. കേരളത്തിന്റെ റോഡ് വികസനത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്കുന്ന സര്‍ക്കാരാണ് മോദി സര്‍ക്കാരെന്ന് ജി. സുധാകരന് കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പ്രഖ്യാപിച്ചു. ഇതിന് കടകവിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ദ്രോഹിക്കുന്നെന്നാണ് തോമസ് ഐസക്കിന്റെ ഭാഷ്യം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ സ്വന്തം വീഴ്ച മറയ്ക്കാനാണ് പതിവ് കേന്ദ്ര വിരുദ്ധ സമീപനവുമായി ഐസക്ക് എത്തിയത്. ജിഎസ്ടി നഷ്ടപരിഹാര തുകയായ 1600 കോടി കേരളത്തിനു കൈമാറാന്‍ കേന്ദ്രം തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ഐസക്കിന്റെ പരിദേവനം. ബജറ്റില്‍ വകയിരുത്തിയ വായ്പ കേന്ദ്രം വെട്ടിച്ചുരുക്കിയെന്നും ഐസക്ക് മാധ്യമപ്രവര്‍ത്തരോട് പറയുന്നു.
എന്നാല്‍, കേരളത്തിലെ റോഡ് വികസനത്തില്‍ 20 വര്‍ഷം കേന്ദ്രം ഭരിച്ചവരില്‍നിന്ന് ലഭിക്കാത്ത സഹായമാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെന്ന് മന്ത്രി സുധാകരന് കാട്ടില്‍ക്കടവ്-പത്തനാപുരം റോഡിന്റെ നിര്‍മാണം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കുറഞ്ഞ കാലയളവില്‍ 1200 കോടി രൂപ റോഡ് വികസനത്തിനു മാത്രമായി കേന്ദ്രം അനുവദിച്ചു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കേരളത്തോട് നല്ല സമീപനമാണ് പുലര്‍ത്തുന്നത്.
310 കോടി ദേശീയപാത നവീകരണത്തിന് അനുവദിച്ചു. നടപ്പുവര്‍ഷത്തെ റോഡ് വികസനത്തിന് 500 കോടിയുടെ സഹായത്തിന് കേന്ദ്രത്തിന് അപേക്ഷ നല്‍കിയെന്നും സുധാകരന് വ്യക്തമാക്കി.ധനമന്ത്രിയെന്ന നിലയില്‍ പരാജയപ്പെട്ട തോമസ് ഐസക്ക് കുറ്റം മുഴുവന്‍ കേന്ദ്രത്തിന് മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ മന്ത്രി സുധാകരനാകട്ടെ കേന്ദ്ര സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് കേരളത്തിന്റെ റോഡ് വികസനം വേഗത്തിലാക്കാനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: