ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ നാല്‍പത്തിയേഴാമത് ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്ത് ചുതലയേറ്റു. രാവിലെ 9.30ന് രാഷ്‌ട്രപതി ഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാര്‍, സോണിയ ഗാന്ധി, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി വിരമിച്ച സാഹചര്യത്തിലാണ് എസ്എ ബോബ്ഡെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്.
2021 എപ്രില്‍ 23 വരെയുള്ള 18 മാസമാണ് ബോബ്‌ഡെയുടെ കാലാവധി. 2013 ഏപ്രിലിലാണ് ജസ്റ്റിസ് ബോബ്‌ഡെ സുപ്രീംകോടതി ജഡ്ജിയായത്. നാഗ്പൂര്‍ സ്വദേശിയായ ബോബ്‌ഡെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.
















