അഗര്‍ത്തല: നഗര മേഖലയിലെ ഗതാഗതത്തിനായി യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട ജനോറം പദ്ധതിയുടെ മറവില്‍ ത്രിപുരയിലെ മുന്‍ മണിക് സര്‍ക്കാര്‍ നടത്തിയത് 164 കോടിയുടെ പകല്‍ക്കൊള്ള. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജനോറം) പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുത്തി 173 ബസ്സുകള്‍ വാങ്ങിക്കൂട്ടിയാണ് ഇത്രയും അഴിമതി വാങ്ങിയത്. മുന്‍ സിപിഎം മന്ത്രിയും. പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയറും അന്വേഷണ വിധേയമായി പോലീസ് കസ്റ്റഡിയില്‍.
ത്രിപുര അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട് കമ്പനി ലിമിറ്റഡ്(ടിയുടിസിഎല്‍) ആണ് ഈ ബസ്സുകള്‍ വാങ്ങിച്ചിട്ടുള്ളത്. ആദ്യഘട്ട അന്വേഷണത്തില്‍ 27 കോടിയുടെ തിരിമറിയാണ് നടന്നതെന്ന് കണ്ടെത്തിയത്. 2009ല്‍ മാണിക് സര്‍ക്കാര്‍ 173 ബസുകളാണ് വാങ്ങിയത്. എന്നാല്‍ ഇതില്‍ 90 ബസുകള്‍ തെരുവുകളില്‍ ഇതുവരെ ഇറക്കിയിട്ടില്ല.
ബാക്കിയുള്ളതില്‍ 30 ബസുകള്‍ സര്‍വീസ് നടത്താന്‍ പറ്റാതെ കേടുപാടുകള്‍ സംഭവിച്ച വിധത്തിലുള്ളവയാണ്. 53 ബസുകള്‍ സര്‍ക്കാരിന് ഇതുവരെ കൈമാറിയിട്ടുമില്ല. ഈ ബസ്സുകള്‍ക്കാണ് മണിക് സര്‍ക്കാര്‍ 164 കോടി കരാര്‍ കമ്പനിക്കായി നല്‍കിയെന്ന് കാണിച്ചിരിക്കുന്നത്.
ബസ് വാങ്ങിയതിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ പിഡബ്ലൂഡി മന്ത്രിയുമായുമായ ബാദല്‍ ചൗധരി, വിരമിച്ച ചീഫ് എഞ്ചിനിയര്‍ സുനില്‍ ഭോമിക് എന്നിവരെ പോലീസ് അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ബസുകള്‍ വാങ്ങിയ സംഭവത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടത്തായി സൂചന ലഭിച്ചെന്ന് ഗതാഗത മന്ത്രി പ്രണജിത് സിംഘറോയി അറിയിച്ചു. പുതിയ ബസുകള്‍ വാങ്ങിയതിനൊപ്പം പഴയ ബസുകളുടെ പേരില്‍ നടത്തിയ ഇടപെടലുകളിലും അഴിമതി നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















