Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനോന്യത്തിലെ മത്സരങ്ങള്‍

വിനോദ് കണ്ടംകാവില്‍byവിനോദ് കണ്ടംകാവില്‍
Nov 17, 2019, 03:12 am IST
inSamskriti

തൃശ്ശൂര്‍, തിരുനാവായ യോഗങ്ങളിലെ വേദജ്ഞര്‍ തമ്മില്‍ രൂക്ഷമായ മത്സരമാണ് കടവല്ലൂരില്‍ നടന്നുവരുന്നത്. വൃശ്ചികം ഒന്നാം തീയതി, മത്സരത്തലേന്ന് ഇരുയോഗക്കാരും കടവല്ലൂരില്‍ എത്തിയിരിക്കണം.  ഇവിടെവെച്ച് ബന്ധുക്കളാണെങ്കില്‍ പോലും പരസ്പരം മിണ്ടോനോ, പരിചയം നടിക്കാനോ പോകാറില്ല. തൃശ്ശൂര്‍ യോഗക്കാര്‍ക്ക് അച്ച്യുതത്ത്മൂസിന്റെ ഇല്ലത്തും, തിരുനാവായ യോഗക്കാര്‍ക്ക് പക്ഷിയില്‍മൂസിന്റെ ഇല്ലത്തുമാണ്  ഭക്ഷണവും താമസവും പതിവ് (അ

ന്യോന്യം പുനരാരംഭിച്ച ശേഷം ഇതില്‍ ഒരു വിഭാഗം അന്യോന്യപരിഷത്തിന്റെ ഓഫീസിലും മറുവിഭാഗം അവര്‍ക്കായി സജ്ജീകരിച്ച വീട്ടിലുമായാണ് താമസിക്കുന്നത്). കുളിക്കാനായി ക്ഷേത്രക്കുളത്തിന്റെ കിഴക്കേകടവ് തിരുനാവായക്കാരും പടിഞ്ഞാറെകടവ് തൃശ്ശൂര്‍ക്കാരും ഉപയോഗിക്കും. തിരുനാവായ യോഗക്കാരുടെ വേദപരിശീലനം കടവല്ലൂര്‍ ക്ഷേത്രത്തില്‍ നടക്കുമ്പോള്‍ തൃശ്ശൂര്‍ യോഗക്കാര്‍ കടവല്ലൂരില്‍ നിന്നും കുറച്ച് മാറി കാട്ടമ്പലം എന്ന പേരിലറിയപ്പെടുന്ന എടയൂര്‍ നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ നടത്തുന്നു. 

സന്ധ്യാവന്ദനശേഷമാണ് വേദപരീക്ഷകള്‍ ആരംഭിക്കുക. തൃശ്ശൂര്‍, തിരുനാവായ യോഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ”കിഴക്ക് പടിഞ്ഞാറ്” എന്ന പേരില്‍ അവരവരുടെ യോഗങ്ങളിലെ പരീക്ഷ കഴിഞ്ഞ് ഭഗവത് സമക്ഷത്തില്‍ പോയശേഷം വാരമിരിക്കല്‍, ജടചൊല്ലുക, രഥചൊല്ലുക എന്നിവയാണ് മത്സര പരീക്ഷയുടെ രീതി. പതിനായിരത്തിലധികം വരുന്ന ഋക്കുകളാണ് ചൊല്ലേണ്ടത്. ഋഗ്വേദത്തിലെ ഏതെങ്കിലും അഷ്ടകത്തില്‍ വര്‍ഗാദി തുടങ്ങി 10 ഋക്കുകള്‍ ക്രമരൂപത്തില്‍ ചൊല്ലുന്നതാണ് വാരം. ഈ ചൊല്ലുന്നതില്‍ തെറ്റിയാല്‍ മറുവിഭാഗം വിരല്‍മിടിക്കും. പിന്നീട് ആദ്യം മുതല്‍ ചൊല്ലണം. പിഴയ്‌ക്കാതെ ചൊല്ലിയാല്‍ ജയിച്ചു. മൂന്നുതവണ പിഴച്ചാല്‍ ”കലമ്പി”. ക്ഷേത്രത്തിലെ വലിയമ്പലത്തിലെ കൂത്തമ്പലത്തില്‍ വെച്ചാണ് പരീക്ഷകള്‍ നടക്കുക. തൃശ്ശൂര്‍ യോഗക്കാര്‍ക്കും, തിരുനാവായ യോഗകാര്‍ക്കും വാരം ഇരിക്കാനും ജട, രഥ എന്നിവ പ്രയോഗിക്കാനും പ്രത്യേക സ്ഥാനങ്ങള്‍ ഉണ്ട്.  

ആദ്യ ദിവസം ഒന്നാന്തി മുന്‍പിലിരിക്കലും ഒന്നാന്തി രണ്ടാംവാരവും ആണ്. പിന്നീട് അത്താഴപൂജയ്‌ക്ക് ശേഷം ഒന്നാന്തി ജടയും മൂന്നാന്തി രഥയുമാണ്. തുടര്‍ന്നുളള ദിവസങ്ങളില്‍ മുക്കിലെ ജടയും, മുക്കിലെ രഥയും നടക്കുന്നു. ജടയും രഥയും രണ്ട്‌പേര്‍ ചേര്‍ന്നാണ് ചൊല്ലുക. ഊഴവും സന്ധിയും തെറ്റാതെ ചൊല്ലണം. സംഹിത, പദം എന്നിവയിലുളള പരിചയം, ശബ്ദത്തിലെ യോജിപ്പ്, വേഗം ഇവയെല്ലാം പിഴയ്‌ക്കാതെ ചൊല്ലുന്നതിന് അത്യാവശ്യമാണ്. വര്‍ഷങ്ങളോളമുളള കഠിനമായ അഭ്യാസവും സാധനയുമുണ്ടെങ്കിലേ പിഴയ്‌ക്കാതെ ചൊല്ലാന്‍ സാധിക്കുകയുളളൂ. വാരത്തി

നും അത്താഴപൂജക്കും ശേഷം നടക്കുന്ന സദ്യക്കിടയിലാണ് ജടയും രഥയും പ്രയോഗിക്കാറുളളത്. രഥ പ്രയോഗങ്ങളിലെ കൃത്യതയ്‌ക്കനുസരി ച്ചാണ് തുടര്‍ന്നുളള കടന്നിരിക്കലും, വലിയ കടന്നിരിക്കലും. രഥ ചൊല്ലുന്നതില്‍ വളരെ കൃത്യതയുളളവരും പിഴവുണ്ടാവില്ല എന്ന് ഉറപ്പുളളവരുമാണ് കടന്നിരിക്കലിന് തയ്യാറാവുക. 

തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ സെക്രട്ടറിയും അധ്യാപകനുമായിരുന്ന മൂക്കുതല പന്താവൂര്‍ പരേതനായ സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ് ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ”വലിയ കടന്നിരിക്കല്‍” കൈവരിച്ച ഏകവ്യക്തി. അന്യോന്യം പുനരാരംഭിച്ചശേഷം തിരുനാവായ യോഗക്കാരനായ ഡോ.മണ്ണൂര്‍ ജാതവേദന്‍ നമ്പൂതിരിക്കും നാറാസ് നാരായണന്‍ നമ്പൂതിരിക്കും മാത്രമേ ”കടന്നിരിക്കല്‍”-ന് സാധിച്ചിട്ടുളളൂ എന്നത് കടന്നിരിക്കലിന്റെ പാണ്ഡിത്യത്തെ തെളിയിക്കുന്നു. കടന്നിരിക്കലിലെയും വലിയ കടന്നിരിക്കലിലെയും വിജയം ഒരു വൈദിക വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്.

                                                                                                                 (തുടരും)

                                                                                                                              9495026834

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

പുതിയ വാര്‍ത്തകള്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.