ബെര്‍ലിന്‍: നിയമ വിരുദ്ധമായി ആണവ സാങ്കേതിക വിദ്യ കൈക്കലാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി ജര്‍മ്മനി. ആണവ ബയോളജിക്കല്‍, കെമിക്കല്‍ ആയുധങ്ങള്‍ക്കുള്ള സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കാന്‍ പാക്കിസ്ഥാന്‍ തെറ്റായ വഴിയിലൂടെ ശ്രമിക്കുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്നതിനായാണ് പാക്കിസ്ഥാന്‍ ഈ സാങ്കേതിക വിദ്യ കൈക്കലാക്കുന്നത്.
പാര്‍ലമെന്റില്‍ ഡൈലിങ്ക് (ലെഫ്റ്റ് പാര്‍ട്ടി)അംഗങ്ങള്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാന്റെ അനധികൃത നടപടിയെ സംബന്ധിച്ച് ജര്‍മ്മന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഹൈടെക് കമ്പനികളില്‍ നിന്നും ആയുധ സാങ്കേതികവിദ്യ സ്വന്തമാക്കാനായി പാക്കിസ്ഥാന്‍ ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നോര്‍ത്ത് കൊറിയ, സിറിയ എന്നിവരും ഇത്തരം ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും ഇതില്‍ പറയുന്നു.
പാക്കിസ്ഥാന്‍ മറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ആണവ ഉത്പന്നങ്ങള്‍ കൈക്കലാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന് 2018-ലും ജര്‍മ്മന്‍ ആഭ്യന്തര ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആണവ സാങ്കേതിക വിദ്യ കൈക്കലാക്കാന്‍ മുമ്പ് ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ അത് കുറഞ്ഞിട്ടുണ്ടെന്ന് ജര്‍മ്മന്‍ പാര്‍ലമെന്റ് അറിയിച്ചു. ഇതിന് വിപരീതമായാണ് പാക്കിസ്ഥാന്റെ നീക്കം.
ലോക രാഷ്‌ട്രങ്ങളുള്ള ആണവ നിര്‍വ്യാപനക്കരാറില്‍ പാക്കിസ്ഥാന്‍ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. 130 മുതല്‍ 140 വരെ ആണവ ആയുധങ്ങള്‍ പാകിസ്ഥാനിലുണ്ടെന്നാണ് കരുതുന്നത്.
















