ശരീരം മറയ്ച്ചുവയ്ക്കുന്നതുകൊണ്ടാണ് ആളുകള്‍ക്ക് ഉള്ളിലുള്ളതു കാണാനിത്ര കൗതുകമെന്നും ശരീരം മറയ്ക്കാതിരിക്കുന്നിനെ കലാപരമായി കണ്ടാല്‍ മതിയെന്നും നടി സാധിക വേണുഗോപാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകളിലൂടെ തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന സാധിക ഒരു മാഗസീനിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ പലരും തന്റെ വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട്, കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്, കൂടാതെ അശ്ലീല ചിത്രങ്ങള്‍ അയച്ചുതരുന്നുണ്ടെന്നും അവര്‍ പറയുന്നു. ചിലരുടെ ഉപദേശം ഇങ്ങനെയാണ് -നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നത്, അതുകൊണ്ടു മാന്യമായി നടക്കു.
എന്നാല്‍ തന്റെ തൊഴിലിന്റെ ഭാഗമായി തനിക്ക് പല വസ്ത്രങ്ങളും ധരിക്കേണ്ടി വരും ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് തന്നെ വിമര്‍ശിക്കാനുള്ള അവകാശമില്ലെന്നും താരം പറയുന്നു. മറച്ച് വയ്ക്കേണ്ട ഒന്നാണ് ശരീരമെന്ന തെറ്റിദ്ധാരണയാണ് ഇത്തരക്കാരെ നയിക്കുന്നത്. മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായി മാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നും ഉണ്ടാകില്ലെന്നും താരം വ്യക്തമാക്കി. മലയാളിക്ക് എല്ലാം കേള്‍ക്കുകയും കാണുകയും വേണം അതിന്റെ കൂടെ കപടവിമര്ശനവും. തീര്‍ത്തും കപട സദാചാരവാദികള്‍. ഞാനിതിലൊന്നും വിലകൊടുക്കുന്നില്ല. എന്റെ ശരികളാണ് എന്റെ തീരുമാനങ്ങള്‍- താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: