Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലഭാവത്തോടെ ബ്രഹ്മവിദ്യാ സാധകന്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Nov 16, 2019, 03:42 am IST
in Samskriti

മൂന്നാം അദ്ധ്യായം നാലാം പാദം

അനാവിഷ്‌കാരാധികരണം

ഇതില്‍ ഒരു സൂത്രമാണ് ഉള്ളത്.

സൂത്രം – അനാവിഷ്‌കുര്‍ വന്നന്വയാത്

തന്റെ ജ്ഞാന, അധ്യയന, ധര്‍മ്മം മുതലായ പ്രഭാവങ്ങളെ പ്രകടമാക്കാത്തവനാകണം.

ബൃഹദാരണ്യകത്തില്‍ ‘തസ്മാദ് ബ്രാഹ്മണഃ 

പാണ്ഡിത്യം നിര്‍വിദ്യ ബാല്യേന തിഷ്ഠാസേത് ‘ അതിനാല്‍ ബ്രാഹ്മണന്‍ പാണ്ഡിത്യത്തെ മറച്ച് ബാല ഭാവത്തിലിരിക്കണം എന്ന് പറയുന്നുണ്ട്. ഇവിടെ ബാലഭാവം എന്നതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.

കുട്ടികളില്‍ പൊതുവെ രാഗം, ദ്വേഷം, അഹങ്കാരം തുടങ്ങിയ ദോഷങ്ങളൊന്നും ഉണ്ടാകില്ല. ഇത്തരത്തില്‍ കുട്ടികളെപ്പോലെ സരള ഹൃദയമുള്ള ആളാകണം ബ്രഹ്മ വിദ്യയെ അഭ്യസിക്കുന്ന സാധകന്‍.

എന്നാല്‍ സാധാരണ കുട്ടികളില്‍ അറിവില്ലായ്‌മ മൂലം ഉണ്ടാകുന്ന അശുദ്ധവും ശുചിയില്ലാത്തതുമായ ഭക്ഷണം കഴിക്കല്‍, ഒന്നും വേണ്ട പോലെ കഴിക്കാതിരിക്കല്‍ തുടങ്ങിയ ദോഷങ്ങളൊന്നും ബ്രഹ്മവിദ്യ സാധകന് ഉണ്ടാകില്ല. ബ്രഹ്മവിദ്യയുടെ സഹകാരിയായാണ് ബാലഭാവത്തെ ശ്രുതി സ്വീകരിക്കുന്നത് അതിലെ ഗുണഭാവങ്ങളെ മാത്രമേ കണക്കിലെടുക്കുന്നുള്ളൂ. ദോഷവശങ്ങളെ സ്വീകരിക്കുന്നില്ല. ബ്രഹ്മവിദ്യയെ അഭ്യസിക്കുന്ന സാധകനായ ആള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ ഉള്ളം തെളിഞ്ഞ് നിഷ്‌കളങ്കനായിരിക്കണം.

ഐഹികാധികരണം

ഇതിലും ഒരു സൂത്രം മാത്രം.

സൂത്രം – ഐഹികമപ്യപ്രസ്തുത പ്രതിബന്ധേതദ്ദര്‍ശനാത്

തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഈ ലോകത്തിലും വിദ്യാഫലമായ മുക്തി ലഭിക്കാം. ശ്രുതി സ്മൃതികളില്‍ അങ്ങനെ കാണാം.

സാധനാനുഷ്ഠാനം ചെയ്യുന്നയാള്‍ക്ക് വിദ്യയുടെ ഫലമായുള്ള മുക്തി എപ്പോള്‍ കിട്ടും എന്നതാണ് ഇവിടത്തെ ചോദ്യം. ഈ ജന്മത്തിലോ അടുത്ത ജന്മത്തിലോ പരലോകത്തോ മുക്തി ഉണ്ടാകുമോ?

ആത്മവിദ്യയെ ഉപാസിക്കുന്നയാള്‍ ചെയ്യുന്ന മറ്റ് കര്‍മ്മങ്ങളെ കൊണ്ട് ഫലപ്രാപ്തിയ്‌ക്ക് തടസ്സം ഉണ്ടാകുന്നില്ല എങ്കില്‍ മുക്തി ലഭിക്കും. അജ്ഞാനവും അജ്ഞാന കാര്യങ്ങളും മുഴുവന്‍ ഇല്ലാതാക്കിയാല്‍ ഈ ലോകത്തില്‍ ഈ ജന്മത്തില്‍ തന്നെ മുക്തി ലഭിക്കും. കര്‍മ്മങ്ങള്‍ക്ക് കാരണമായ അജ്ഞാനം ഇനിയും ശേഷിക്കുന്നുണ്ടെങ്കില്‍ ഫലപ്രാപ്തി അടുത്ത ജന്മത്തിലാകും. എങ്ങനെയായാലും സാധകന്‍ ചെയ്യുന്ന സാധനകളുടെ ഫലം നശിക്കില്ല. അത് പരലോകത്തും അയാളുടെ കൂടെയുണ്ടാകും.

ഭഗവദ് ഗീതയില്‍ ഈ ജന്മത്ത് യോഗ സിദ്ധി നേടാനാകാത്തയാളുടെ സ്ഥിതിയെക്കുറിച്ച് ഭഗവാന്‍ പറയുന്നുണ്ട്. അയാള്‍ക്ക് ദുര്‍ഗതിയുണ്ടാകില്ല. പരലോകത്ത് പുണ്യം അനുഭവിച്ച ശേഷം സത്യദര്‍ശികളുടെ കുലത്തില്‍ ജനിക്കും. പിന്നീട് സത്യബുദ്ധി നേടി മുക്തനാവും. ഇങ്ങനെ വിദ്യോപാസന ഒരിക്കലും നിഷ്ഫലമാകില്ല.

മുക്തിഫലാധികരണം

അവസാനത്തേതായ ഈ അധികരണത്തിലും ഒരു സൂത്രമേ ഉള്ളൂ.

സൂത്രം – ഏവം മുക്തി ഫലാനിയമസ്തദവസ്ഥാവധൃതേ സ്തദവസ്ഥാവധൃതേഃ

ഇങ്ങനെ മോക്ഷമാകുന്ന ഫലം സിദ്ധിക്കുന്നതില്‍ നിയമമില്ല. എന്തെന്നാല്‍ സാഹചര്യമാണ് മുക്തിക്ക് കാരണമായിരിക്കുന്നത്.

വിദ്യയുടെ ഫലമായ മോക്ഷം എപ്പോഴുണ്ടാകും എന്ന് ചോദിച്ചാല്‍ അതിന് ഇല്ല എന്നാണ് ഉത്തരം. കാരണം മുക്തിയ്‌ക്ക് പറ്റിയ സാഹചര്യമുണ്ടാകുമ്പോള്‍ ഒരാള്‍ മുക്തനാകും. അതിന് ബ്രഹ്മചാരി, ഗൃഹസ്ഥന്‍, വാനപ്രസ്ഥന്‍ ,സന്ന്യാസി എന്ന വ്യത്യാസമില്ല. ഈ ജന്മത്തിലോ വരും ജന്മത്തിലോ ആകാം. എങ്ങും നിറഞ്ഞ ബ്രഹ്മത്തെ സാക്ഷാത്കരിച്ചാല്‍ മുക്തനാവും. അത് എപ്പോള്‍ വേണമെങ്കിലുമാകാം. അറിവില്ലായ്‌മ മൂലമാണ് സര്‍വന്തര്യാമിയായ ബ്രഹ്മത്തെ നാം അറിയാത്തത്. ജ്ഞാനത്താല്‍ അജ്ഞാനം നശിക്കും. അപ്പാള്‍ മുക്തി കരഗതമാകും. അദ്ധ്യായത്തിന്റെ അവസാനത്തെ കാണിക്കാനാണ് സൂത്രത്തിന്റെ ഒടുക്കം ആവര്‍ത്തിച്ച് പറഞ്ഞത്.

                                                                                                           9495746977

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

Kerala

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

Kerala

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.