പത്തനംതിട്ട: ഇപ്രാവശ്യം ശബരിമലയില്‍ യുവതികള്‍ വന്നാല്‍ അവരെ തടയുമെന്നും ശബരിമല പുന:പരിശോധന ഹര്‍ജികളിലെ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്നും പിസി ജോര്‍ജ്. കൂടാതെ മുഖ്യമന്ത്രിക്ക് ഇപ്പൊ കുറച്ച് ദൈവവിശ്വാസം വന്നിട്ടുണ്ടെന്നും ജനപക്ഷം പാര്‍ട്ടി ചെയര്‍മാന്‍ പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പ്രതികരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇത്തരത്തില്‍ അദ്ദേഹം പരാമര്‍ശം നടത്തിയത്.
വിശ്വാസം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും ശബരിമലയില്‍ ഇനിയും സംഘര്‍ഷം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ശബരിമലയില്‍ യുവതികള്‍ എത്തുമെന്ന് ഭീഷണിയുണ്ടായപ്പോള്‍ താന്‍ 240 പേരെയാണ് തടയാനായി കൊണ്ടുവന്നത്. അതില്‍ തന്നെ ക്രിസ്ത്യാനിയും മുസ്ലിമും എല്ലാം ഉണ്ടായിരുന്നു. പിന്നീട് കെ സുരേന്ദ്രന്‍ വന്നതിനു ശേഷമാണ് സമരം ശക്തി പ്രാപിച്ചതെന്നും പിസി ജോര്‍ജ് പറഞ്ഞു.
















