ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദിനെതിരായ രാജ്യദ്രോഹക്കുറ്റത്തില്‍ ഇടപെടാതെ കോടതി. ഷെഹ് ല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി. അതേസമയം, അറസ്റ്റിനു പത്തു ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ആരോപണങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ച കശ്മീരില്‍ അനാവശ്യ ഭീതി പടത്താനും ലഹള ഉണ്ടാക്കാനും ഇവര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സുപ്രീം കോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ഇവര്‍ക്കെതിരെ ഡല്‍ഹി പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
ഐ.പി.സി സെക്ഷന്‍ 124എ(രാജ്യദ്രോഹം), 153എ(ശത്രുതയുണ്ടാക്കല്‍), 153(ബോധപൂര്‍വം കലാപമുണ്ടാക്കാനായി പ്രവര്‍ത്തിക്കുക) 504( സമാധാനം തകര്‍ക്കുക), 505( പ്രസ്താവനകളിലൂടെ സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഷെഹ്‌ല റാഷിദിനെതിരെ കേസെടുത്തിരിക്കുന്നത്. സായുധ സേന ജമ്മു കശ്മീരിലെ സാധാരണക്കാരുടെ വീടുകള്‍ കൊള്ളയടിക്കുകയാണെന്നും ആണ്‍കുട്ടികളെ തട്ടികൊണ്ട് പോകുന്നുവെന്നുമാണ് ഇവര്‍ വ്യാജ ആരോപണം ഉന്നയിച്ചത്. കരസേന ഉദ്യോഗസ്ഥര്‍ ഷോപിയാനില്‍ നാല് പേരെ കസ്റ്റഡിയിലെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും അവര്‍ ആരോപിച്ചു. ജമ്മു കശ്മീര്‍ പോലീസ് നിസഹായരാണെന്നും കാര്യങ്ങള്‍ എല്ലാം അര്‍ദ്ധസൈനികരുടെ കൈകളിലാണെന്നും ഷെഹ്‌ല ട്വീറ്റ് ചെയ്തു.
എന്നാല്‍ ഷെഹ്‌ല റാഷിദ് ഉന്നയിച്ച പീഡന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കരസേന നേരിട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ജനങ്ങളില്‍ സംശയം സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് രാജ്യവിരുധസംഘടനകളും വ്യക്തികളുമാണെന്നും പറഞ്ഞു. സ്ഥിരീകരിക്കാത്ത വിവരങ്ങളെ ആശ്രയിക്കരുതെന്ന് സര്‍ക്കാര്‍ അധികാരികള്‍ ജനങ്ങള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസ് ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ മേഖലയിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ഇടയ്‌ക്കിടെ പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.
















