ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയില്‍ അവിശ്വാസം പ്രകടിപ്പിച്ച് സിപിഎം. കോടതിവിധികള്‍ സ്വാധീനിക്കപ്പെടുന്നുണ്ടോ എന്ന് സിപിഎം പിബി ചര്‍ച്ച ചെയ്ത് നിലപാട് പ്രഖ്യാപിക്കുംമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അയോധ്യ , ശബരിമല , റാഫേല്‍ വിധികളുടെ പശ്ചാത്തലത്തിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നതെന്ന് അദേഹം വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി എന്തായാലും അംഗീകരിക്കുമെന്നാണ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടെന്ന് യെച്ചൂരി പറഞ്ഞു.
അതേസമയം, ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന വിധിയുടെ മറവില്‍ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. യുവതികള്‍ ശബരിമലയില്‍ കയറാന്‍ വന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ് മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു. വിധി പുനഃപരിശോധിക്കുന്നതിനായി വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ശബരിമല ക്ഷേത്രത്തില്‍ നേരത്തെ ഉണ്ടായിരുന്ന ആചാരം തുടരുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു. പുന പരിശോധന വിധിയുടെ അര്‍ത്ഥം മുന്‍പുണ്ടായ വിധിക്ക് അപാകതയുണ്ടെന്നാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈകടത്തരുത്. മുന്‍പുണ്ടായിരുന്ന സ്ഥിതി തുടരണമെന്നും കുമ്മനം ആവര്‍ത്തിച്ചു.
















