ചങ്ങനാശ്ശേരി: മണ്ഡലകാലം വ്രതകാലമായി ആചരിക്കാന്‍ ധര്‍മാചാര്യ സഭ തീരുമാനിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും സഭ ആഹ്വാനം ചെയ്തു. ഹൈന്ദവ കുടുംബങ്ങളില്‍ അന്തഃഛിദ്രങ്ങളും വൈവാഹിക ബന്ധങ്ങളിലെ തകര്‍ച്ചയും കൂടുന്ന സാഹചര്യത്തില്‍ കൗണ്‍സിലിങ് സെന്ററുകള്‍ തുടങ്ങും. മതപരിവര്‍ത്തന ശ്രമങ്ങളെ തടയാന്‍ കൂടിയാണ് കൗണ്‍സിലിങ് സെന്ററുകള്‍ ആരംഭിക്കുന്നത്. തുരുത്തി പുതുമന ഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ആചാര്യസഭയിലാണ് ഈ തീരുമാനങ്ങളെടുത്തത്.
ചിന്മയാ മിഷന് കേരളാ ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി യോഗം ഉദ്ഘാടനം ചെയ്തു. ധര്‍മാചാര്യ സഭ കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ആചാര്യന്മാര് ധര്‍മാചാരങ്ങളുടെ ശാസ്ത്രീയത സമൂഹത്തില്‍ എത്തിക്കേണ്ടതിന്റെ പ്രാധാന്യം ധര്‍മാചാര്യ സഭ ഏറ്റെടുക്കണം. മനുഷ്യജീവിതത്തിന് ആധ്യാത്മികമായി ഒരു ലക്ഷ്യമുണ്ട്. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനും ദിശാബോധം കിട്ടുന്നതിനും ധര്‍മാചാര്യ സഭയ്ക്ക് കഴിയണം. വിപ്ലവമല്ല പരിണാമമാണ് നമുക്ക് ആവശ്യം. കുട്ടികളെ സംവാദങ്ങളിലൂടെ അവര്‍ക്ക് മനസ്സിലാകുന്ന തലത്തില്‍ ധര്മാനുഷ്ഠാനങ്ങളെ പറഞ്ഞു കൊടുക്കാന്‍ കഴിയണമെന്നും സ്വാമി പറഞ്ഞു. സ്വാമി പ്രജ്ഞാനന്ദ തീര്‍ഥ പാദര്‍ അധ്യക്ഷനായി.
സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരി, പുതുമന മഹേശ്വരന് നമ്പൂതിരി, സ്വാമി ഋതംബരാനന്ദ, സംഘാടക സമിതി കണ്‍വീനര്‍ രാജേഷ് നട്ടാശേരി, ജയപ്രകാശ്, പി.സി. ഗിരീഷ് കുമാര്‍, ജി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബ്രാഹ്മണ സഭ സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ സുബ്രഹ്മണ്യന് മൂസത്, മുന്‍ മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി, എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രി, കുമരകം ഗോപാലന് തന്ത്രി, ഗണപതി നമ്പൂതിരി, സ്വാമി വിജയബോധാനന്ദ തീര്‍ഥപാദര്‍, ബ്രഹ്മചാരി സുധീര്‍ ചൈതന്യ, ചിന്മയാ മിഷന് സെക്രട്ടറി ഡി. പാര്‍വതിയമ്മ, എന്‍.പി. ആചാരി തലവൂര്‍, സഞ്ജീവന് (തന്ത്രശാസ്ത്ര പ്രചാരണ സഭ), ജ്യോതിഷ വിചാര്‍ സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ ജയശങ്കര്‍ മണക്കാട്ട്, വൈദിക പരിഷത്ത് ജനറല്‍ സെക്രട്ടറി എളങ്ങള്ളൂര്‍ കൃഷ്ണന് നമ്പൂതിരി, എം.എം. സന്തോഷ് (ശുഭാനന്ദാശ്രമം), സ്വാമി ശിവാനന്ദ തീര്‍ഥ, സ്വാമി സച്ചിദാനന്ദ സരസ്വതി, ബിന്ദു മോഹന്‍ (മഹിളാ ഐക്യവേദി), കെ.ആര്. ഉണ്ണികൃഷ്ണന് (വിഎച്ച്പി), ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി എ. ശ്രീധരന്, പി.എന്‍. ബാലകൃഷ്ണന് (ക്ഷേത്ര സംരക്ഷണ സമിതി) വി.ടി. രാജു, മനോജ് എന്നിവര്‍ പങ്കെടുത്തു. നെടുംകുന്നം മോഹന്‍ദാസിന്റെ മംഗളവാദ്യ കച്ചേരിയോടെയാണ് ആചാര്യ സഭ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: