Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വാരാചരണം മഹാശ്ചര്യം!

എസ്.കെ by എസ്.കെ
Nov 14, 2019, 03:00 am IST
in Vicharam

മാതൃഭാഷാവാരം കടന്നുപോയി. പത്രഭാഷയില്‍ പറഞ്ഞാല്‍, നാടെങ്ങും വിവിധ പരിപാടികളോടെ വാരാചരണം നടന്നു. പതിവുപോലെ, ആചരണങ്ങളിലെയും ആഘോഷങ്ങളിലെയും പ്രധാന പരിപാടി പ്രസംഗമായിരുന്നു. പ്രസംഗകരിലാരും കിട്ടിയ അവസരം പാഴാക്കിയില്ല. പലരും ഭാഷാ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടി.

ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും മലയാളം നേരിടുന്ന അവഗണന, ഭരണത്തിലും പഠനത്തിലും മലയാളത്തിന് അര്‍ഹമായ സ്ഥാനം നല്‍കുന്നതില്‍ അധികൃതര്‍ വരുത്തുന്ന വീഴ്ച. പുതുതലമുറയ്‌ക്ക് മലയാളം അന്യമാകുന്ന സ്ഥിതിവിശേഷം തുടങ്ങിയവ പലേടത്തും പ്രഭാഷണ വിഷയങ്ങളായി. ഭാഷാസ്‌നേഹം തുള്ളിത്തുളുമ്പുന്ന ലേഖനങ്ങളും കവിതകളുമടക്കമുള്ള ആനുകാലികങ്ങളില്‍ നിറഞ്ഞു. നല്ല കാര്യം.

ചില സ്ഥിരം പ്രഭാഷകര്‍ വേദിയില്‍ ഏറെ നേരവും ചെലവഴിച്ചത് മലയാളികളെ കുറ്റം പറയാനാണ്. മലയാളികള്‍ക്ക് ഭാഷാഭിമാനമില്ല. മാതൃഭാഷയെ ഇത്രയേറെ പുച്ഛിക്കുന്ന മറ്റൊരു ജനവിഭാഗമില്ല. മലയാളം അറിയില്ലെന്നു പറയുന്നതില്‍ മലയാളികള്‍ അഭിമാനിക്കുന്നു-ഇങ്ങനെ പോകുന്നു കുറ്റപ്പെടുത്തലുകള്‍. ഈ പ്രഭാഷകരുടെ ഭാവം കണ്ടാല്‍ ഇവര്‍ വിദേശികളാണെന്നു തോന്നും.

അങ്ങനെ മലയാളവാരത്തില്‍ മലയാളത്തിന്റെ പേരില്‍ മലയാളികള്‍, മലയാളികളെ പുച്ഛിച്ച് അരങ്ങു തകര്‍ത്തു.

നവംബര്‍ ആദ്യവാരം കഴിഞ്ഞതോടെ കേരളത്തില്‍ ഭാഷാസ്‌നേഹവര്‍ഷം നിലച്ചു. എഴുത്തുകാരും പ്രഭാഷകരും സാംസ്‌കാരിക നായകരും മറ്റു വിഷയങ്ങള്‍ തേടിപ്പോയി.

സാരമില്ല. ഇനിയും നവംബര്‍ വരും. ഭാഷാ വാരം ആചരിക്കും. ഇതേ രൂപത്തില്‍, ഭാവത്തില്‍. നവംബര്‍ നല്‍കുന്ന പദവിയില്‍ മലയാളം അഭിമാനിക്കുന്നുണ്ടാകാം.

മുഖപ്രസംഗങ്ങളില്‍നിന്ന്:

‘ജാതിമതാദി പരിഗണനകള്‍ക്കതീതമായി ഭാഷ’ അതിനെ കേന്ദ്രീകരിച്ച സംസ്‌കാരം എന്നിവയെ പ്രധാനമായും ആശ്രയിച്ച ജനവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അവ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും അവയ്‌ക്കോരോന്നിനും സ്വച്ഛന്ദം വിഹരിക്കാന്‍ വേണ്ട അവസരമൊരുക്കിയുമാണ് ഐക്യം നില

നിര്‍ത്തേണ്ടത് എന്നതായിരുന്നു പാര്‍ട്ടി നിലപാട്.’

വലിച്ചുനീട്ടിയ വാക്യം. അതിന്റെ വികലമായ ഘടന വായനക്കാരെ വലയ്‌ക്കും. അവസാനഭാഗം ഇങ്ങനെ തിരുത്തിയാല്‍ കുറച്ച് ആശ്വാസമാകും:

”…അവയ്‌ക്കോരോന്നിനും സ്വച്ഛന്ദം വിഹരിക്കാന്‍ വേണ്ട അവസരമൊരുക്കിയാണ് ഐക്യം നിലനിര്‍ത്തേണ്ടതെന്നും ആയിരുന്നു പാര്‍ട്ടി നിലപാട്.

”വിഷയത്തെ അതിന്റെ സമഗ്രതയില്‍ കാണാനും അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമാണ് ഉണ്ടാകേണ്ടത്.”

ചെറിയ വാക്യമെങ്കിലും ഘടനയില്‍ തെറ്റുണ്ട്.

”വിഷയത്തെ സമഗ്രമായി കാണാനും അതിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിയണം.” (ശരി)

”വിഷയത്തെ സമഗ്രമായി കാണുകയും അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര നിര്‍ദേശങ്ങള്‍ ഉണ്ടാകുകയുമാണു വേണ്ടത്. (ശരി).

”ജനാധിപത്യം പല വെല്ലുവിളികളെ നേരിടുന്ന കാലത്തും അതിന്റെ സാധ്യതയെ തിരിച്ചറിയുകയും പാര്‍ലമെന്റേതര സമരങ്ങളെയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തെയും കൂട്ടിയിണക്കുന്ന പ്രവര്‍ത്തന രീതി പാര്‍ട്ടി പിന്തുടരുന്നത് ശരിയായ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടോടെയാണ്.”

”…പാര്‍ട്ടി പിന്തുടരുകയും ചെയ്യുന്നത് എന്നു തിരുത്തിയാലേ വാക്യഘടന ശരിയാകൂ.

”രാജ്യതലസ്ഥാനത്തെപ്പോലും അരാജകത്വത്തിലേക്കും ഭരണമില്ലായ്‌മയിലേക്കും നയിക്കുന്ന ദയനീയമായ കാഴ്ചയാണ് കാണാനാകുന്നത്.”

അരാജകത്വം, ഭരണമില്ലായ്‌മ-ഇവയില്‍ ഒന്നുമതി.

പിന്‍കുറിപ്പ്:

ഭാഷാവാരാചരണ പരിപാടിയിലെ ഒരു ചര്‍ച്ചാ വിഷയം- ”മലയാളം-ആരായലും ആയിത്തീരലും.” ആരായാലും ഒന്നു പകച്ചുപോകില്ലേ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.