Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വസുധൈവ കുടുംബകം

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Nov 13, 2019, 03:00 am IST
in Samskriti

ഉള്ളില്‍ നന്മയില്ലാത്തവരായി ആരുമില്ല. എന്നാല്‍ ആ നന്മയ്‌ക്ക് പരിധി നിശ്ചയിക്കുന്നവരാണ് മിക്കവരും. ചില അടയാളങ്ങളെ അടിസ്ഥാനമാക്കി ആളുകളെ വര്‍ഗീകരിക്കുകയും ആ വര്‍ഗങ്ങള്‍ക്ക് പുതിയ പേരുകള്‍ ചാര്‍ത്തിക്കൊടുക്കുകയും, പുതുതായി ഒരാളെ കാണുമ്പോള്‍, അവയിലെ ഒന്നോ രണ്ടോ അടയാളങ്ങളെ മുന്‍നിര്‍ത്തി അയാളെയും അതിലൊരു വര്‍ഗമായി മുദ്രകുത്തുകയും ചെയ്യുന്ന സ്റ്റീരിയോടൈപ്പിങ് മനോഭാവം സോഷ്യല്‍ മീഡിയയുടെ കാലത്ത് പൂര്‍വാധികം ശക്തിയോടെ വിലസുകയാണ്. ചിലര്‍ വിദ്വേഷത്തില്‍നിന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ മറ്റു ചിലര്‍ അതിനെ പ്രതിരോധിക്കാനായി അതേ മാര്‍ഗത്തെ അവലംബിക്കുന്നു. എന്നാല്‍ ഈ മനോഭാവത്തെ കണ്ടുപഠിക്കുന്ന കുട്ടികളും യുവാക്കളും അവരറിയാതെ ഈ വലയത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ആകൃഷ്ടരായിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ അന്തിമഫലമെന്നോണം മനുഷ്യനന്മയ്‌ക്കും വലിയ വലിയ മതിലുകള്‍ 

നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓര്‍മപ്പെടുത്തലെന്നോണം ഒരു സാമസാന്ത്വനമന്ത്രത്തെ മുന്നോട്ടുവെക്കുകയാണ്. 

ഓം അയം വിചര്ഷണീര്ഹിതഃ പവമാനഃ സചേതതി.

ഹിന്വാന ആപ്യം ബൃഹത്. (സാമവേദം 508)

അര്‍ഥം: (അയം=) ഈ (വിചര്ഷണിഃ=) തത്ത്വദര്‍ശി (ബൃഹത്=) മഹത്തായ (ആപ്യമ്=)  ബന്ധുത്വത്തിന്റെ തരംഗത്തെ, അലയെ (ഹിന്വാനഃ=) പ്രേരിതമാക്കിക്കൊണ്ട് (ഹിതഃ=) വര്‍ത്തിക്കുന്നു. അത് (പവമാനഃ=) പ്രവഹിക്കുംപോലെ (സചേതതി=) പ്രതീതമാകുന്നു. 

എന്താണ് മന്ത്രത്തില്‍ പറയുന്ന ആ ബന്ധുത്വത്തിന്റെ തരംഗം? മനുഷ്യന്റെ ബുദ്ധി സങ്കുചിതമാണ്. അതെപ്പോഴും ഇന്നത്തെ ഹിതം മാത്രം നോക്കുന്നു, നാളെയിലേക്ക് നോക്കുന്നില്ല. തൊട്ടടുത്തുള്ള ഭദ്രതയെ കാണുന്നു. എന്നാല്‍ ദൂരെയുള്ള ഭദ്രതയെ കാണുന്നതേ ഇല്ല. വാസ്തവത്തില്‍, നന്മയുടെ ലോകം സമയത്താലോ ദേശത്താലോ സീമിതപ്പെടുന്നതല്ല. ഏതെങ്കിലും പ്രത്യേകവ്യക്തിയെയോ പ്രത്യേക വംശത്തെയോ പ്രത്യേക ദേശത്തെയോ അന്യവ്യക്തികളില്‍നിന്നും അന്യവംശങ്ങളില്‍നിന്നും അന്യ ദേശങ്ങളില്‍നിന്നും മാറ്റിനിര്‍ത്തിക്കൊണ്ട്, അവര്‍ക്കുവേണ്ടി നന്മ ചെയ്യാം എന്ന് കരുതുന്നത് ശരിയല്ല, അതിനെ നന്മയായി കണ്ടുകൂടാ. നമുക്ക് ജാതി ഒന്നേ ഉള്ളൂ. അത് മനുഷ്യജാതിയാണ്. വേദങ്ങള്‍മുതല്‍ നാരായണഗുരുദേവന്‍വരെ ഈ തത്ത്വത്തെയാണ് നമ്മോട് ഉപദേശിച്ചത്.

എന്നാല്‍ തങ്ങളുടെ സങ്കുചിതമായ കാഴ്ചപ്പാടു കാരണം ആളുകള്‍ ഈ മഹത്തായ തത്ത്വത്തെ മനസ്സിലാക്കുന്നില്ല, അതുകൊണ്ട് അവരെല്ലാരും ദുഃഖിതരായിരിക്കുന്നു. വാസ്തവത്തില്‍, മനുഷ്യന്‍ മാത്രമല്ല, ഈ വിശ്വത്തിലെ സര്‍വ ജീവജാലങ്ങളും മനുഷ്യനും മൃഗങ്ങളും പക്ഷികളും സസ്യലതാദികളുമെല്ലാം ഒരു വലിയ കുടുംബത്തിലെ അങ്ഗങ്ങളാണ്. ഏവരും പരസ്പരം ബന്ധുക്കളാണ്. വസുധ അഥവാ ഭൂമിതന്നെ ഒരു വലിയ തറവാടാണ്. വിശ്വം ഒരു പക്ഷിക്കൂടുപോലെയാണ് എന്ന് യജുര്‍വേദത്തില്‍ പറയും. ജീവനരസത്തിന്റേതായ ഒരു തരംഗം ഈ സര്‍വ ജീവബന്ധുക്കളെയും ജലബിന്ദുക്കളാകുന്ന മുത്തുകളാക്കി ഒരു സുന്ദരമായ മാലയിലെന്നപോലെ കോര്‍ത്തിരിക്കുന്നു. ഇതാണ് മന്ത്രത്തില്‍ പറഞ്ഞ ബന്ധുത്വത്തിന്റെ തരംഗം.

ആത്മദര്‍ശനം എന്നത് ഈ മഹത്തായ തത്ത്വത്തിന്റെ ദര്‍ശനംകൂടിയാണ്. വിചര്‍ഷണിയായവന് അഥവാ തത്ത്വദര്‍ശിയായവന് അതുകൊണ്ടുതന്നെ തനിക്കും, തന്നെപ്പോലെതന്നെ മറ്റുള്ളവര്‍ക്കും ഹിതകാരിയായിരിക്കാന്‍ സാധിക്കുന്നു. ഈശാവാസ്യോപനിഷത്ത് പറയും

പോലെ എല്ലാവരെയും ആത്മതുല്യം ദര്‍ശിക്കാന്‍ കഴിയുന്നതും ഈ തത്ത്വദര്‍ശിക്കുതന്നെയാണ്. ഇങ്ങനെയുള്ള തത്ത്വദര്‍ശികളുടെ ഓരോ വാക്കും നോക്കും പ്രവൃത്തിയും വിശ്വബാന്ധവത്തില്‍ അധിഷ്ഠിതമായിരിക്കും. അവരുടെ പ്രവൃത്തികള്‍ വിശ്വബാന്ധവത്തെ പ്രകടമാക്കുന്നതായിരിക്കും. അഥവാ പലപ്പോഴും ജനത മറന്നുപോകുന്ന ആ വിശ്വബാന്ധവത്തെ ഓര്‍മ്മപ്പെടുത്തുന്നത് ഇത്തരം മഹാത്മാക്കളാണ്, അവരുടെ വാക്കുകളും പ്രവൃത്തികളുമാണ്. അവരാണീ ബാന്ധവതരംഗത്തെ പ്രവഹിക്കുംപോലെ പ്രതീതമാക്കുന്നത്. നേരായ സാധനാമാര്‍ഗങ്ങളെല്ലാംതന്നെ നമ്മിലെ സങ്കുചിതഭാവത്തെ ഇല്ലാതാക്കുന്നതാണ്. അതിരുകളാല്‍ വിഭജിതമായ ബാഹ്യലോകത്തെ നോക്കിക്കണ്ടവന്, അവ അതിരുകളില്ലാത്ത ആന്തരികലോകത്തെ കാട്ടിത്തരുന്നു. ഈ ആന്തരികലോകത്തേക്കുള്ള യാത്രയാണ് സാധന. അവിടെ വിദ്വേഷങ്ങള്‍ക്ക് സ്ഥാനമില്ല. എല്ലാവരെയും ഒരേ കുടുംബത്തിലെ അംഗങ്ങളായി കാണാനാണ് ഒരു സാധകന്‍ പരിശീലിക്കുന്നത്. അവനെ സംബന്ധിച്ച്, സഹജീവികളുടെ പ്രശ്‌നം തന്റെയും പ്രശ്‌നമാണ്. സഹജീവികളുടെ സന്തോഷം തന്റെയും സന്തോഷമാണ്. സഹജീവികളുടെ ദുഃഖം തന്റെയും ദുഃഖമാണ്. സനാതനധര്‍മം പിറന്നത് ഈ വിശ്വദര്‍ശനത്തില്‍നിന്നാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.