ജറുസലേം: ഇസ്ലാമിക് ഭീകര സംഘടനാ കമാന്‍ഡര്‍ ബാഹ അബു അല്‍ അത്തയെ ഇസ്രായേല്‍ സൈന്യം വധിച്ചു. ഗാസയില്‍ ഷെജയ്യ പ്രവിശ്യയിലെ ജിഹാദി കേന്ദ്രത്തിനു നേരേ നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകര സംഘടനയുടെ വടക്കന്‍ ഗാസ വിഭാഗത്തിന്റെ തലവനായിരുന്ന അല്‍ അത്ത കൊല്ലപ്പെട്ടത്. ഇസ്രായേല്‍ ജനതയ്‌ക്കും സൈന്യത്തിനും നേരെയുണ്ടായ നൂറുകണക്കിന് ഭീകാരാക്രമണങ്ങളുടെ സൂത്രധാരനാണ് അല്‍ അത്തയെന്ന് ഇസ്രായേല്‍ പ്രതിരോധ സേന ട്വീറ്റിലൂടെ വ്യക്തമാക്കുന്നു.

ഇസ്രയേലിലേക്ക് അടുത്തിടെ റോക്കറ്റ് ആക്രമണം നടത്തിയതിന്റെ പിന്നില്‍ ഇയാളാണെന്ന് സൈന്യം അറിയിച്ചു. അതേസമയം ബാഹ അബു അല്‍ അത്തയുടെ മരണം സ്ഥിരീകരിക്കുന്ന പ്രസ്താവന ഇസ്ലാമിക് ജിഹാദ് പുറത്തുവിട്ടു. ഗാസയില്‍ ജിഹാദി കേന്ദ്രത്തില്‍ അല്‍ അത്തയുടെ കിടപ്പുമുറി മാത്രം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു. ആക്രമണത്തില്‍ മാറ്റാര്‍ക്കും പരിക്കേല്‍ക്കാതെ ശ്രദ്ധിച്ചുവെന്നും ലക്ഷ്യം കൃത്യമായി ഭേദിക്കാന്‍ കഴിഞ്ഞെന്നും സൈനിക വക്താവ് വിശദീകരിച്ചു.
















