Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കപടമതേതരവാദികള്‍ക്ക്നിരാശ മാത്രം

ചില പരിസ്ഥിതിവാദികളും മാധ്യമങ്ങളിലൂടെ സ്വയം പ്രസിദ്ധീകരണം നടത്തുന്നു. സുപ്രീംകോടതി വിധി തന്തയും തള്ളയും ഇല്ലാത്തതാണെന്ന് വരെ കുപ്രസിദ്ധ അഭിഭാഷകര്‍ മാധ്യമങ്ങളിലൂടെ പ്രസ്താവിക്കുകയുണ്ടായി.

അഡ്വ. കെ. രാംകുമാര്‍ by അഡ്വ. കെ. രാംകുമാര്‍
Nov 11, 2019, 02:47 am IST
in Article

പ്രതീക്ഷകള്‍ക്ക് അപ്പുറം അയോധ്യ വിധി ഇന്നത്തെ മുസ്ലിം സമുദായത്തിന്റെയും സഹോദരീ സഹോദരന്മാരുടെയും മാറി വരുന്ന ചിന്താഗതി പ്രകടമാക്കി. പക്വതയുടെയും സമവായത്തിന്റെയും സ്വരത്തിലായിരുന്നു പ്രതികരണം. ഒരു കാലത്ത് ബാബറി മസ്ജിദ് മോചിപ്പിക്കുമെന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ട് കേരളത്തില്‍ ജാഥ നടത്തിയിരുന്ന സംസ്ഥാന മുസ്ലിം ലീഗിന്റെ നേതാക്കന്മാര്‍ പോലും സന്ദര്‍ഭത്തിന് അനുസരിച്ച് ഉയര്‍ന്ന് സാഹോദര്യത്തിന്റെയും ശാന്തിയുടെയും ഭാഷ സംസാരിച്ചു. വിധിക്ക് ശേഷം ഒരു ചലനവും ഉണ്ടാക്കാന്‍ ഇവിടെയുള്ള ചില ദുഷ്ട ശക്തികള്‍ക്ക് സാധിച്ചിട്ടില്ല. ശ്ലാഘനീയമായ സമീപനമാണ് നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ എടുത്തത് എന്ന് പറയാതിരിക്കാന്‍ വയ്യ. 

മുതലെടുപ്പിനുള്ളപതിവു ശ്രമങ്ങള്‍

എന്നാല്‍ വിധിയില്‍ നിരാശരായ കപട മതേതരവാദികളും ചില തീവ്രവര്‍ഗീയ സംഘടനകളും മാത്രം പതിവുള്ള വിഘടന വിഭജന സമീപനം കൈക്കൊണ്ടത് ശ്രദ്ധേയമാണ്. സിപിഐ വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ സിപിഎം അതിനെ വിമര്‍ശിക്കുകയാണ് ഉണ്ടായത്. എം. സ്വരാജിനെ പോലുള്ളവര്‍ തങ്ങളുടെ മനസ്സിലിരിപ്പ് മറ കൂടാതെ പുറത്ത് അറിയിച്ചു. അയോധ്യ വിധി വന്നാല്‍ രാജ്യം കലാപത്തിലേക്ക് നീങ്ങുമെന്ന്, പതിവുള്ള രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ വളമുള്ള മണ്ണ് ഉണ്ടാകുമെന്ന് അവര്‍ സ്വപ്

നം കണ്ടു. ഹിന്ദു സമൂഹവുമായി മതസ്പര്‍ദ്ധയ്‌ക്ക് തങ്ങള്‍ ഇല്ലെന്ന ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സഹോദരങ്ങളുടെ നിലപാട് ഇവരുടെ കണക്കുകൂട്ടലുകള്‍ പാടേ തകിടം മറിച്ചു. 

ഇവര്‍ക്ക് കൂട്ടായത് ഒവൈസിയും വെല്‍ഫെയര്‍ പാര്‍ട്ടി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ മാത്രമാണ്. കൂട്ടത്തില്‍ പതിവ് പോലെ ‘പുരോ’ വിഭാഗത്തില്‍ വരുമെന്ന് അവകാശവാദം മുഴക്കുന്ന ചുരുക്കം ചില മാധ്യമപ്രവര്‍ത്തകരും. കപട മതേതരത്വം ചിലയ്‌ക്കുന്ന സാംസ്‌കാരിക നായകരും നിശ്ശബ്ദരായിരുന്നു. ജമായത്തെ ഇസ്ലാമി പോലും സംസാരിച്ചത് സമവായത്തിന്റെ ഭാഷയാണ്. ചുരുക്കത്തില്‍, പതിവു പോലെ ന്യൂനപക്ഷ വിഭാഗത്തെ ഭൂരിപക്ഷ വിഭാഗത്തിന് എതിരാക്കാനുള്ള കുടിലതന്ത്രങ്ങള്‍ മെനയുന്ന കപട മതേതര വിഭാഗത്തിന് പരിപൂര്‍ണ നിരാശയാണ് വിധി ഉണ്ടാക്കിയത്.

ഉയര്‍ത്തുന്ന വാദങ്ങളുംയാഥാര്‍ഥ്യങ്ങളും

ചില പരിസ്ഥിതിവാദികളും മാധ്യമങ്ങളിലൂടെ സ്വയം പ്രസിദ്ധീകരണം നടത്തുന്നു. സുപ്രീംകോടതി വിധി തന്തയും തള്ളയും ഇല്ലാത്തതാണെന്ന് വരെ കുപ്രസിദ്ധ അഭിഭാഷകര്‍ മാധ്യമങ്ങളിലൂടെ പ്രസ്താവിക്കുകയുണ്ടായി. നഗ്നമായ കോടതി അലക്ഷ്യമാണെങ്കിലും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ അവഗണിച്ച് തള്ളുകയായിരിക്കും അഭികാമ്യം. സുപ്രീം

കോടതി വിധി ചരിത്രത്തേയും വിശ്വാസത്തേയും മാത്രം കണക്കിലെടുത്തുകൊണ്ടുള്ളതാണ് എന്നാണ് മറ്റൊരുവാദം. 1992ല്‍ തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടത് നിയമവാഴ്ചയുടെ ലംഘനമാണെന്ന് സുപ്രീംകോടതിയുടെ സാന്ദര്‍ഭികമായ പരാമര്‍ശത്തില്‍ ആനന്ദം കൊള്ളാനും ആശ്വാസം കണ്ടെത്താനും പതിവ് ശൈലിയില്‍ കപട മതേതരവാദികള്‍ ശ്രമം നടത്തുന്നുണ്ട്. പക്ഷേ, നിലവിലുള്ള ക്ഷേത്ര സമുച്ചയത്തിന്റെ മുകളിലാണ് ബാബര്‍ പള്ളി നിര്‍മിച്ചതെന്നും നിര്‍മാണ സ്ഥലം ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നുമുള്ള സുപ്രധാന കണ്ടെത്തലുകള്‍ ഇക്കൂട്ടരെ നിരാശരാക്കിയിരിക്കുന്നു. സുപ്രീംകോടതി തീര്‍പ്പു കല്‍പ്പിച്ചത് ഒരു അവകാശത്തര്‍ക്കത്തിലാണെന്നത് സൗകര്യപൂര്‍വം ഇവര്‍ വിസ്മരിക്കുന്നു. 

സ്ഥലം ഞങ്ങളുടേതാണെന്ന് പറഞ്ഞവര്‍ക്ക് അത് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതും വിധിയിലെ സുപ്രധാന നിഗമനമാണ്. ഇതിനൊക്കെ പുറമേ കോടിക്കണക്കിന് വിശ്വാസികള്‍ കരുതിവരുന്നത്‌പോലെ ശ്രീരാമന്റെ ജന്മസ്ഥലം തര്‍ക്കമുന്നയിച്ച ഭൂമിയിലാണെന്നും രാജ്യത്തെ സമുന്നത കോടതി കണ്ടെത്തിയിരിക്കുന്നു. ‘പോരേ’ കപട മതേതരക്കാരുടെ വാദങ്ങളുടെ മുനയൊടിയാന്‍? എന്നിട്ടും  ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച വിഘടന വിഭജനമെന്ന ശൈലിയില്‍ മാറ്റം വരുത്താന്‍ കപടമതേതരവാദികളും ‘പുരോ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും തയാറായി കാണുന്നില്ല. അവരുടെ വിളനിലം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയും ഭയവും സൃഷ്ടിക്കലാണ്. അവര്‍ക്കൊപ്പം കുഴലൂതുന്ന സാംസ്‌കാരിക നായകന്മാരും പാടേ നിരാശരായിരിക്കുന്നു. മുസ്ലിം സഹോദരന്മാര്‍ മതേതരവാദികളുടെ തനിനിറം കൂടുതല്‍ മനസ്സിലാക്കി കഴിഞ്ഞു. ഇനി കപട വര്‍ഗത്തിന് ലഭിക്കുവാന്‍ പോകുന്നത് നിരാശ. കൂടുതല്‍ നിരാശ മാത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

Spiritual

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.