തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഏഴ് സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
നിലവില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബുള്‍ ബുള്‍ ഒഡിഷ തീരത്ത് നിന്ന് അകന്ന് പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്ക് നീങ്ങുകയാണ്.
















