തിരുവനന്തപുരം: ഓണത്തിനു ശേഷം വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ അവസരം നല്‍കി ക്രിസ്മസ് ന്യൂ ഇയര്‍ ബംമ്പര്‍. 12 കോടി രൂപയാണ് ക്രിസ്മസ് ന്യൂ ഇയര്‍ ബംമ്പറിന്റെ ഒന്നാം സമ്മാനം. കഴിഞ്ഞ വര്‍ഷം ആറുകോടി രുപയായിരുന്നു ഒന്നാം സമ്മാനം.
എന്നാല്‍, ലോട്ടറി ടിക്കറ്റ് വില്‍പനയില്‍ അടുത്ത കാലത്തുണ്ടായ കുതിച്ചുചാട്ടമാണു സമ്മാന തുക ഇരട്ടിയാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. കനത്ത സാമ്പത്തിക പ്രതിസന്ധിയെന്ന വ്യജ പ്രചരണങ്ങള്‍ക്കിടിലും അച്ചടിച്ച 46 ലക്ഷം ഓണം ബംമ്പര്‍ ടിക്കറ്റുകള്‍ വിറ്റുപോയി. ഓണം ബംമ്പറില്‍ 6 പേര്‍ക്കായി ഒന്നാം സമ്മാനം ലഭിച്ചതോടെ ലോട്ടറികച്ചവടം കൊഴുക്കുകയാണ്.
ഈ മാസം 30നാണ് ക്രിസ്മസ് ന്യൂ ഇയര്‍ ടിക്കറ്റുകള്‍ വിപണിയിലെത്തുന്നത്. 10 സീരീസുകളിലായി 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ അച്ചടിക്കുക. രണ്ടാം സമ്മാനമായി 10 പേര്‍ക്ക് 50 ലക്ഷം വീതവും മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും.
















