ഗുജറാത്തില ജുനാഗഢില്‍ നിന്നും സോമനാഥിലേയ്‌ക്കുള്ള യാത്രയില്‍ വഴിക്കിരുവശവും കബറിസ്ഥാനുകളും ശ്മശാനങ്ങളും കാണാം. സോമനാഥ് ക്ഷേത്രം തകര്‍ക്കാനും അത് പുതുക്കിപ്പണിയാനും ജീവന്‍ വെടിഞ്ഞവരുടെ മൃതിനിലങ്ങളാണത്.
വൈദേശികാക്രമണങ്ങള്‍ കേവലം ഭൗതികമായ കൈയേറ്റത്തിനുമപ്പുറം ആത്മാവിനെ മുറിപ്പെടുത്തുന്ന പാതകങ്ങളാണ്. ആസേതു ഹിമാചലം ഉള്ള ജനതയുടെ ആത്മാവിനെ മുറിപ്പെടുത്തിയാലേ അവരെ വരുതിയില്‍ നിര്‍ത്താനാകൂ എന്ന് ഭാരതത്തിലേക്ക് കടന്നു കയറിയ എല്ലാ കൊള്ളക്കാര്‍ക്കുമറിയാമായിരുന്നു. അതാണ് ഇന്നാട്ടിലെ ഹൈന്ദവക്ഷേത്രങ്ങളെ പ്രത്യേകമായി അവര്‍ ഉന്നമിട്ടത്. അക്കൂട്ടത്തില്‍ കാശി, മഥുര, അയോധ്യ, സോമനാഥ് തുടങ്ങി അനേകം ക്ഷേത്രങ്ങളും നശിച്ചു. എന്നാല്‍ ഹിന്ദു എന്ന സംസ്‌കാരത്തിന്റെ അന്തസ്സത്ത തന്നെ തലമുറകള്‍ കൈമാറി വരുന്ന ആത്മീയ അടിത്തറയാണെന്ന് വൈദേശിക മതങ്ങള്‍ക്കും അവ വിത്തുപാകിയ അക്രമകാരികള്‍ക്കും അറിയില്ലായിരുന്നു.
അതിന്റെ ആദ്യ പടിയായിരുന്നു സ്വതന്ത്രഭാരതത്തിലെ ആദ്യ സാംസ്‌കാരിക ശുദ്ധികലശമെന്ന് വിളിക്കാവുന്ന സോമനാഥ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ എതിര്‍പ്പിനെ മറികടന്നാണ് അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ക്ഷേത്ര നിര്‍മാണത്തിന് പിന്തുണ നല്‍കിയത്. കന്യാകുമാരിയില്‍റാനഡെയുടെ നേതൃത്വം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും വലിയ ജനമുന്നേറ്റമായി മാറിയത് എണ്‍പതുകളുടെ അവസാന പാതിയിലാണ്. എന്നാല്‍ ഈ കാലയളവില്‍ അയോധ്യക്ക് സമാനമായി ഒരു പക്ഷെ അതിലും സങ്കീര്‍ണമായ വിഷയം രാഷ്‌ട്രീയ സ്വയംസേവക സംഘം നേരിട്ട് കൈകാര്യം ചെയ്യുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. പറഞ്ഞു വരുന്നത് കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരകത്തെക്കുറിച്ചാണ്.
പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതിന്റെ രണ്ട് വശങ്ങളാണ് പ്രതിപാദിക്കാന്‍ ഉദ്ദേശ്യം. സ്വാമി വിവേകാനന്ദന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന അവസരത്തിലാണ് തമിഴ്‌നാടും കേരളവും ഉള്‍പ്പെടുന്ന സംയുക്ത പ്രാന്തത്തിന്റെ പ്രചാരകനായിരുന്ന ദത്താജി ഡിഡോള്‍ക്കര്‍ കന്യാകുമാരിയില്‍ സ്വാമി വിവേകാനന്ദന് ഉചിതമായ സ്മാരകം വേണമെന്ന നി
ര്‍ദേശം ആദ്യമായി മുന്നോട്ടു വച്ചത്. പിന്നീട് നാഗ്പൂരില്‍ ചേര്‍ന്ന പ്രതിനിധി സഭയില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. അന്നത്തെ സര്‍കാര്യവാഹായിരുന്ന ഏകനാഥ റാനഡെയെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍സംഘചാലക് ഗുരുജി വിട്ടു നല്‍കി.
തമിഴ്‌നാട്ടിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള പ്രാഥമിക ചര്‍ച്ചയ്‌ക്ക് ശേഷം വിവേകാനന്ദ സ്മാരകശിലാ സമിതിക്ക് രൂ
പം നല്‍കി. ഏകനാഥ് റാനഡെ രാജ്യത്തുടനീളം സഞ്ചരിച്ച് പിന്തുണ സ്വരൂപിച്ചു. എന്നാല്‍ തമിഴ്‌നാട്ടിലെ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ഇതിനെതിരെ നീക്കം തുടങ്ങി. വിവേകാനന്ദപ്പാറയിലെ ശതാബ്ദി ഫലകം എടുത്തുകളയുകയും അവിടെ കുരിശ് സ്ഥാപി
ക്കുകയും ചെയ്തു. ഇതിനെ തടയാനും കന്യാകുമാരിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാരകായിരുന്ന വി.പി. ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നിന്നുമുള്ള ചെറുപ്പക്കാരായ സ്വയംസേവകര്‍ കന്യാകുമാരിയിലേക്ക് പോയി. കരയില്‍നിന്ന് പാറയിലേക്കെത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അവര്‍ ഒരുക്കി.
രാഷ്‌ട്രീയ പിന്തുണ നേടുന്നു
ഒരു ഘട്ടത്തിലും രാഷ്‌ട്രീയ പാര്‍ട്ടികളെ വിവേകാനന്ദ ശിലാസ്മാരകവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കില്ലെന്ന് ഏകനാഥ് റാനഡെയ്‌ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരുകളുടെ പിന്തുണ വേണമായിരുന്നു. അദ്ദേഹം നേരിട്ട് അന്നത്തെ കേന്ദ്രസര്‍ക്കാരിലെ രണ്ടാമനായിരുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രിയെ കാണുകയും കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. സമയമാകുമ്പോള്‍ പണ്ഡിറ്റ്ജിയെ അറിയിച്ചാല്‍ മതിയെന്ന ശാസ്ത്രിയുടെ ഉപദേശ പ്രകാരം ശിലാസ്മാരകത്തിനായി
പാര്‍ലമെന്റംഗങ്ങളുടെ കൈയൊപ്പ് വാങ്ങിക്കുകയായിരുന്നു അടുത്ത പരിശ്രമം.
323 പാര്‍ലമന്റംഗങ്ങളുടെ ഒപ്പ് മൂന്ന് ദിവസം കൊണ്ടാണ് റാനഡെ നേടിയത്. വരാണസിയിലെ കോണ്‍ഗ്രസ് എംപിയും സര്‍വാദരണീയനുമായിരുന്ന രഘുനാഥ് സിങ്ങിന്റേതായിരുന്നു ആദ്യ ഒപ്പ്. അതിനു പുറകില്‍ 90 കോണ്‍ഗ്രസ് എംപിമാരുടെ ഒപ്പ് റാനഡെ നേടി. റാം മനോഹര്‍ ലോഹ്യയുടെ ഒപ്പോടു കൂടെ സോഷ്യലിസ്റ്റുകളും ശിലാസ്മാരകത്തിനായി ഒപ്പിട്ടു. കമ്മ്യൂണിസ്റ്റുകളുടെയും കേരളത്തില്‍ നിന്നുള്ള മിക്ക എംപിമാരുടെയും ഒപ്പും ലഭിച്ചു. അതോടെ ഈ വിഷയം നെഹ്‌റുവിനു മുന്നിലെത്തിക്കാന്‍ ശാസ്ത്രിക്കും ധൈര്യമായി.
സ്മാരകത്തിനെതിരായി ഉടക്കു ന്യായങ്ങള്‍ നിരത്തിയിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി പി. ഭക്തവത്സലത്തെ പിന്നീട് ശിലാസ്മാരക സമിതിയുടെ രക്ഷാധികാരിയാക്കാനും റാനഡെയ്‌ക്ക് കഴിഞ്ഞു. ഭക്തവത്സലത്തിന്റെ ഗുരുസ്ഥാനീയനായിരുന്ന കാഞ്ചി കാമകോടി ശങ്കരാചാര്യര്‍ വഴിയാണ് ഇക്കാര്യം അദ്ദേഹം സാധിച്ചെടുത്തത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും അദ്ദേഹം പണം പിരിച്ചു. വിവേകാനന്ദന്‍ ആര്‍എസ്എസുകാരനല്ലല്ലോ
മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് അതികായനായിരുന്ന എസ്.കെ. പാട്ടീലായിരുന്നു ധനസമാഹരണ സമിതി അധ്യക്ഷന്‍. ആര്‍എസ്എസുകാരനായ റാനഡെയ്‌ക്ക് വേണ്ടി പണം പിരിക്കാനിറങ്ങിയതില്‍ അദ്ദേഹത്തിനെതിരെ എഐസിസിയില്‍ ചോദ്യമുയര്‍ന്നു. സ്വാമി വിവേകാനന്ദന്‍ ആര്‍എസ്എസുകാരനല്ലെന്നായിരുന്നു പാട്ടീലിന്റെ മറുപടി.
വിഗ്രഹഭഞ്ജകരായി കരുതിയിരുന്ന ഡിഎംകെയുടെ പിന്തുണ ഒരുപക്ഷേ റാനഡെയെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കണം. സാക്ഷാല്‍ അണ്ണാദുരെ തന്നെ സ്വയം വിവേകാനന്ദന്റെ ആരാധകനായിരുന്നതും ശിലാസ്മാരക പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി.
പല രാഷ്‌ട്രീയക്കാരും വിവേകാനന്ദ ശിലാസ്മാരകത്തിനായി പ്രക്ഷോഭം നയിക്കാനും നിരാഹാരം അനുഷ്ഠിക്കാനുമെല്ലാം ഏകനാഥ റാനഡെയെ സമീപിച്ചിരുന്നു. ഇതില്‍നിന്ന് അകന്നു നില്‍ക്കുന്നതാണ് നിങ്ങള്‍ക്ക് സ്വാമി വിവേകാനന്ദനോട് ചെയ്യാവുന്ന ഏറ്റവും വലിയ സഹായമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി, എസ്.കെ. പാട്ടീല്‍, ജ്യോതിബസു, അണ്ണാദുരെ, എം. കരുണാനിധി തുടങ്ങിയ എല്ലാവരെയും ഇതുമായി സഹകരിപ്പിക്കാനും റാനഡെയ്‌ക്ക് കഴിഞ്ഞു.
അയോധ്യയുടെ രാഷ്‌ട്രീയം
രാമജന്മഭൂമി പ്രശ്‌നത്തിന്റെ പരിഹാരം ഇത്ര കണ്ട് താമസിക്കാന്‍ കാരണം ഏകനാഥ റാനഡെയെപ്പോലെ ഒരു സംയോജകന്‍ അയോധ്യയില്‍ ഇല്ലാതെ പോയി എന്നതാണ്. വിവേകാനന്ദ സ്മാരകത്തില്‍ നിന്നും വിഭിന്നമായി രാഷ്‌ട്രീയ ഇടപെടല്‍ അയോധ്യ പ്രശ്‌നത്തില്‍ എന്നും അതിന്റേതായ പങ്ക് വഹിച്ചു വരുന്നു. 1980ല്‍ ബിജെ
പി സ്ഥാപിതമായി ആദ്യ ആറു വര്‍ഷം എ.ബി. വാജ്‌പേയിയാണ് ദേശീയ അധ്യക്ഷനായിരുന്നത്. പിന്നീട് 86ല്‍ ലാല്‍കൃഷ്ണ അദ്വാനി പാര്‍ട്ടി അധ്യക്ഷനായി. ഹിമാചല്‍ പ്രദേശിലെ പാലന്‍
പൂര്‍ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ചര്‍ച്ചയില്‍ അന്നത്തെ യുവനേതാവായിരുന്ന പ്രമോദ് മഹാജനാണ് അയോധ്യ വിഷയത്തില്‍ ബിജെപി പിന്തുണ നല്‍കണമെന്ന നിര്‍ദേശം വച്ചത്. പിന്നീട് പാലന്‍പൂരില്‍ അത് പ്രമേയത്തില്‍ ഉള്‍പ്പെടുത്തുകയും പ്രക്ഷോഭത്തിന്
പാര്‍ട്ടി പിന്തുണ നല്‍കുകയും ചെയ്തു.
അന്നും ബിജെപി തങ്ങളുടെ നിലപാട് സുവ്യക്തമായി തന്നെ മുന്നോട്ടു വച്ചിരുന്നു. അയോധ്യ പ്രശ്‌നത്തിന്റെ പരിഹാരം നിയമനിര്‍മ്മാണത്തിലൂടെയോ അല്ലെങ്കില്‍ കോടതി തീരുമാനത്തിലൂടെയോ മാത്രമേ സാധിക്കൂ എന്നായിരുന്നു അത്. വിശ്വഹിന്ദു പരിഷത്താകട്ടെ ഏതു വിധേനയും രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ദൃഢനിശ്ചയത്തിലുമായിരുന്നു. അതിനാല്‍ തന്നെ കന്യാകുമാരി മാതൃക അവിടെ സാധ്യമായില്ല.
















