പാലക്കാട്: അട്ടപ്പാടിയില്‍ പോലീസിനു നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവിനെ പോലീസ് പിടികൂടി. ദീപക്കെന്നു പേരുള്ള ഇയാളെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് സൂചന. അട്ടപ്പാടി ആനക്കട്ടിക്ക് സമീപമുള്ള തൂവപ്പതി മാങ്കര വനമേഖലയില്‍ നിന്ന് തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സാണ് ദീപക്കിനെ പിടികൂടിയത്.
ചത്തീസ്ഗഡുകാരനായ ദിപക്കിനൊപ്പം ഒരു വനിതാ മാവോയിസ്റ്റും പിടിയിലായിട്ടുണ്ട്. കഴിഞ്ഞമാസം 29ന് അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി വനത്തിലെ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപെട്ട ഇയാള്‍ തമിഴ്‌നാട് വഴി രക്ഷപെടാനായിരുന്നു നീക്കം.
അട്ടപ്പാടിയില്‍ ഉള്‍പ്പെടെ കേരളത്തിലെ മാവോയിസ്റ്റ് സങ്കേതങ്ങളില്‍ നിന്ന് ദീപക്ക് പരിശീലനം നേടിയിട്ടുണ്ട്.
















