കര്‍താപൂര്‍: അയോധ്യ രാമജന്മഭൂമി വിധിക്കായി രാജ്യം കാതോര്‍ത്തിരുന്നപ്പോള്‍ ഗൂരുദാസ്പൂരില്‍ പ്രാര്‍ത്ഥനാ നിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഗുരുദാസ്പൂരിലെത്തിയത്.
ഗുരുദാസ്പൂര്‍ എംപി സണ്ണി ഡിയോളും, കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയും ഗുരുദ്വാരയില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. രാജ്യം മുഴുവന്‍ സുപ്രീംകോടതി വിധിക്കായി കാതോര്‍ക്കുകയായിരുന്നു. ഈ അവസരത്തില്‍ രാജ്യത്തെ ആരാധനാലയങ്ങള്‍ ഉള്‍പ്പടെ കര്‍ശ്ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
രാവിലെ 10.30ഓടെയാണ് സുപ്രീംകോടതി വിധി പ്രസ്താവന ആരംഭിച്ചത്. ഈ സമയം പ്രധാനമന്ത്രി പ്രാര്‍ത്ഥനയിലായിരുന്നു. സഖ് ഗുരു ബാബാ ഗുരു നാനാക്കിന്റെ 550ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി സിഖ് തീര്‍ത്ഥാടകര്‍ക്കായി തുറന്നു കോടുക്കുന്നത്. ഇന്ത്യയ്‌ക്കും പാക്കിസ്ഥാവും ഇടയില്‍ അഞ്ച് കിലോമീറ്റര്‍ ദൂരമായാണ് കര്‍താര്‍പൂര്‍ ഇടനാഴി. വിസയില്ലാതെ പാക്കിസ്ഥാനും ഇന്ത്യയ്‌ക്കും ഇടയിലുള്ള യാത്ര സാധ്യമാക്കുന്ന പുതിയ പാതയാണ് ഇത്.
ഇടനാഴിയുടെ ഉദ്ഘാടനം ഇന്ത്യയില്‍ നരേന്ദ്ര മോദിയും പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനുമാണ് നടത്തുന്നത്. അഞ്ഞൂറിലധികം പേരടങ്ങുന്ന ആദ്യ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തിന് മോദി ഫ്‌ളാഗ് ഓഫ് ചെയ്യും.
















