ന്യൂദല്‍ഹി: അയോധ്യ കേസില്‍ ലോകം രാജ്യം കാത്തിരുന്ന ചരിത്രവിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. ഭരണഘടന ബെഞ്ചില്‍ വിധിയില്‍ ഒറ്റ അഭിപ്രായം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആണ് കൃത്യം പത്തരയോടെ വിധി വായിച്ചു തുടങ്ങിയത്. വിശ്വാസവും ആരാധാനയും അംഗീകരിക്കേണ്ട ബാധ്യത സുപ്രീം കോടതിക്കുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചു. ശ്രീരാമന്‍ ജനിച്ചത് അയോധ്യയിയാണെന്ന വിശ്വാസത്തില്‍ സംശയമില്ലെന്ന് ചീഫ് ജസ്റ്റിസ്. വിധി പ്രസ്താവം തുടരുകയാണ്. അരമണണിക്കൂറിനുള്ളില്‍ അന്തിമ വിധി അറിയാന്‍ സാധിക്കും.
അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന സാഹചര്യത്തില്‍ അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിങ് വിളിച്ചുചേര്‍ത്താണ് കേസില്‍ വിധി പറഞ്ഞത്. ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനുമാണ് ഇതോടെ തീര്‍പ്പ് കല്‍പ്പിട്ടത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ തന്നെ രണ്ടാമത് ഏറ്റവും കൂടുതല്‍ വിചാരണ കേട്ട കേസ് കൂടിയാണ് ഇത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഓഗസ്ത് ഏഴ് മുതല്‍ ഒക്ടോബര്‍ ഏഴ് വരെ 40 പ്രവര്‍ത്തി ദിനങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ടു. മധ്യസ്ഥശ്രമത്തിലൂടെ അയോധ്യ തര്‍ക്കം തീര്‍ക്കാന്‍ ആദ്യം ഭരണഘടന ബെഞ്ച് ശ്രമിച്ചെങ്കിലും ഒത്തുതീര്‍പ്പില്‍ എത്താന്‍ സാധിച്ചില്ല. അതിനായി റിട്ട. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്ക് രൂപ നല്‍കി. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷികള്‍ കോടതിയിലെത്തിയതോടെയാണ് കേസില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം ചീഫ് ജസ്റ്റിസ് എടുത്തത്.
















