ന്യൂദല്‍ഹി : അയോധ്യവിധി പുറത്ത് വരാനിരിക്കെ പ്രകോപിപ്പിക്കുന്ന ട്വീറ്റുമായി മാധ്യമ പ്രവര്‍ത്തക റാണാ അയൂബ്. ട്വീറ്റ് പിന്‍വലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അതിന് തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
അയോധ്യാ വിധി എന്റെ ജീവിതം മാറ്റി മറിച്ചെന്നും ഒരുതലമുറയില്‍പ്പെട്ട മുസ്ലിങ്ങളെ ഒറ്റരാത്രി കൊണ്ടു ‘അന്യവല്‍ക്കരിച്ചു’. എന്റെ രാജ്യം നിരാശപ്പെടുത്തില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നായിരുന്നു റാണാ അയ്യൂബിന്റെ ട്വീറ്റ്. പോസ്റ്റ് പുറത്തുവന്ന ഉടനെ ഇത് ഒരു രാഷ്‌ട്രീയ പ്രസ്താവനയാണെന്ന് അമേത്തി പോലീസ് വ്യക്തമാക്കിയിരുന്നു.
ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് അമേത്തി പോലീസ് റാണാ അയ്യൂബിനെ ബ്ലോക്ക് ചെയ്തു. റാണാ അയ്യൂബ് ആക്രമണത്തിന് മുതിരുകയാണെന്നും, ഒരു മതത്തെ പ്രകോപിപിക്കുകയാണെന്നും ബിജെപിയും അറിയിച്ചു.
















