Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിടക്കാനിടമില്ലാതെ മെട്രോസ്റ്റേഷനുകളിലെ പോലീസുകാര്‍, അർഹതപ്പെട്ട അവധിയോ ഡ്യൂട്ടി ഓഫോ ഇല്ല

അനീഷ് അയിലം by അനീഷ് അയിലം
Nov 8, 2019, 03:53 pm IST
in Kerala

തിരുവനന്തപുരം: പോലീസിലാണ് ജോലി, കൊച്ചി മെട്രോ സ്റ്റേഷനുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. പക്ഷെ കിടക്കാന്‍പോലും ഇടമില്ലാതെ നരകിക്കുകയാണ് എണ്‍പതിലേറെ വനിതാ പോലീസും നൂറ്റിയിരുപതിലേറെ പോലീസുകാരും.

മെട്രോ തുടങ്ങിയതു മുതല്‍ കേരള പോലീസിലെ സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, കേരള ആംഡ് പോലീസ് തുടങ്ങിയ ബറ്റാലിയനുകളില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ഉള്ളവരാണ് സുരക്ഷാ പരിശോധന. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലുള്ളവര്‍. എട്ട് മണിക്കൂറാണ് ഡ്യൂട്ടി. താമസസൗകര്യം ഇല്ലാത്തതിനാല്‍ രണ്ടും മൂന്നും ദിവസം തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ട ഗതികേടിലാണ് ഇവര്‍. 

രാവിലെ 5.30 മുതല്‍ രാത്രി 10 വരെയാണ് മെട്രോ പ്രവര്‍ത്തനം. പക്ഷെ ഡ്യൂട്ടി 11 വരെ നീളും. രണ്ട് ഷിഫ്റ്റ്.  പോലീസുകാര്‍ക്ക് കിടക്കാനോ വിശ്രമിക്കാനോ സ്ഥലമില്ല. പതിനായിരം  മുതല്‍ പതിനയ്യായിരം രൂപ വരെ വാടകയ്‌ക്ക് മുറി എടുത്താണ് പലരും താമസിക്കുന്നത്. ഇവര്‍ക്ക് അര്‍ഹതപ്പെട്ട അവധിയോ ഡ്യൂട്ടി ഓഫോ നല്‍കില്ല. അതിനാല്‍ തുടര്‍ച്ചയായി ജോലി ചെയ്ത് ഡ്യൂട്ടി ക്രമപ്പെടുത്തി വീടുകളിലേക്ക് പോകണം. ഒരാള്‍ക്ക് അടിയന്തരമായി വീട്ടിലേക്ക് പോകണമെങ്കിലോ അസുഖം വന്നാലോ വീട്ടില്‍പോയ ആളുകള്‍ തിരികെ വരണം. താമസസൗകര്യം ഇല്ലാത്തതിനാല്‍ വനിതാ പോലീസുകാര്‍ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങണം. രാത്രി ഡ്യൂട്ടികഴിഞ്ഞ് ബസ് കിട്ടാതെ തിരികെ മെട്രോസ്റ്റേഷനിലെത്തി രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട സ്ഥിതിയിലാണ് വനിതാ പോലീസ്. എആര്‍ ക്യാമ്പ് ഉണ്ടെങ്കിലും അവിടെ തിരക്കായാല്‍ മെട്രോ ഡ്യൂട്ടിയിലുള്ളവരെ പ്രവേശിപ്പിക്കില്ല.  

മുഴുവന്‍ സമയവും യൂണിഫോമില്‍ ജോലി ചെയ്യുന്നവരാണിവര്‍. എന്നിട്ടും  ഏതാനും മാസങ്ങളായി ഇവര്‍ക്ക് യൂണിഫോം അലവന്‍സായ 5000 രൂപ ലഭിക്കുന്നില്ല. അതേസമയം മെട്രോസ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുമുണ്ട്. ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. എന്തങ്കിലും അത്യാവശ്യത്തിന് ഫോണ്‍ ഉപയോഗിച്ചാല്‍ ശിക്ഷാ നടപടികളും അധിക ഡ്യൂട്ടിയും. ഓഫ് നല്‍കിയില്ലെങ്കില്‍ ആ തുക ശമ്പളത്തില്‍ നല്‍കുമെന്നാണ്. പക്ഷെ ഇവര്‍ക്ക് അതും അന്യമാണ്. 

പലപ്പോഴും സുരക്ഷാ പരിശോധനയ്‌ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ലോക്കല്‍ പോലീസ്‌പോലും സഹായത്തിന്  എത്തില്ലെന്ന് ഇവര്‍ പറയുന്നു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി പോലീസിനാണ് മെട്രോസ്റ്റേഷനുകളുടെ ചുമതല. പക്ഷെ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എത്തുന്നതും നടപടി സ്വീകരിക്കുന്നതും വളരെ വൈകിയാണെന്നും പരാതിയുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.