ന്യൂദല്‍ഹി: രാഷ്‌ട്രതന്തജ്ഞനും ബിജെപി മുതിര്‍ന്ന നേതാവുമായ ലാല്‍കൃഷ്ണ അദ്വാനിക്ക് 92ാം പിറന്നാള്‍.

മഹത്തായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യന്‍ ജനതയുടെ ശാക്തീകരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ശ്രീ.ലാല്‍ കൃഷ്ണ അദ്വാനി ജിക്ക് ദീര്‍ഘായുസും ആരോഗ്യവും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു എന്നിവരും ആശംസകളുമായി അദ്വാനിയുടെ വസതിയിലെത്തി.

















